Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒച്ചുകളെ അറപ്പുള്ളവര്‍ ഒന്നു ശ്രദ്ധിക്കുക..സൗന്ദര്യം വർദ്ധിപ്പിക്കാൻ ഒരുപക്ഷെ നിങ്ങൾക്ക് ഒച്ച് തെറാപ്പി ചെയ്യേണ്ടിവരും. സൗന്ദര്യം വര്‍ധിപ്പിക്കാനാണെന്ന് കേട്ടാൽ ഈ അറപ്പൊക്കെ പമ്പ കടക്കില്ലേ.. സൗന്ദര്യം കൂട്ടാന്‍ എന്തും ചെയ്യുന്ന സുന്ദരിമാര്‍ക്ക് ഒച്ചു കൊണ്ടുള്ള ഫേഷ്യല്‍ ചെയ്യാതിരിക്കാനാവില്ല. മുഖത്തെ മൃതകോശങ്ങളെ അകറ്റി, മുഖക്കുരുവിന് കാരണമായ അഴുക്ക് അടിഞ്ഞുകൂടുന്ന ചെറു സുഷിരങ്ങള്‍ അടച്ച് യൗവനം തിരികെ പിടിക്കാന്‍ സെക്കന്‍ഡ് സമയം മതി. ഒച്ചുകളെ വെറും അഞ്ച് മിനിട്ട് മുഖത്ത് വിഹരിക്കാന്‍ അനുവദിച്ചാല്‍ മതി. ഒച്ചുകളുടെ ശരീരത്തില്‍ നിന്നും പുറത്തുവരുന്ന പശപോലുള്ള ദ്രവം നിര്‍ജ്ജീവമായ കോശങ്ങള്‍ നീക്കം ചെയ്യുന്നതിന് സഹായിക്കും. കൂടാതെ വെയിലേറ്റുണ്ടാകുന്ന കറുത്തപാടുകളും മാറും. മുഖത്തു ഈര്‍പ്പം നിലനിര്‍ത്താനും വാര്‍ദ്ധക്യ ബാധയെ തടയാനും ഇതിനു സാധിക്കും.
Leave a Reply