Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 2:50 pm

Menu

Published on November 28, 2015 at 2:16 pm

സ്‌നാപ്പ് ഡീല്‍ വീണ്ടും പണി പറ്റിച്ചു; ഓണ്‍ലൈന്‍ ഷോപ്പിങ് തട്ടിപ്പിലെ പുതിയ സംഭവം

snapdeal-cheating

ലക്‌നൗ: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ ഉപഭോക്താക്കളെ പറ്റിക്കുന്ന പരിപാടി ഇടയ്ക്കിടെ വാർത്തകളിൽ നിറയാറുണ്ട്. വാങ്ങിയ സാധനങ്ങള്‍ക്ക് പകരം മറ്റ് സാധനങ്ങള്‍ ലഭിക്കുന്നതാണ് കൂടുതലായി ഉണ്ടാകുന്നത്. ഇപ്പോഴിതാ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ പ്രമുഖരായ സ്‌നാപ് ഡീല്‍ വീണ്ടും ചതിച്ചു, മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് കല്ല്. മൂന്ന് ഫോണുകള്‍ സ്‌നാപ്ഡീലിലൂടെ ഓര്‍ഡര്‍ ചെയ്തിട്ട് ഒരു പാക്കറ്റില്‍ മാത്രമാണ് ഫോണ്‍ ഉണ്ടായിരുന്നത്. മറ്റ് രണ്ട് പാക്കറ്റുകളില്‍ ഫോണിന് പകരം കല്ലുകളാണ് ഉണ്ടായിരുന്നത്.
ഉത്തര്‍പ്രദേശിലുള്ള നദീം എന്ന യുവാവാണ് ഓണ്‍ലൈന്‍ ചതിക്കുഴിയില്‍ പെട്ടത്. കഴിഞ്ഞ 14നാണ് ഇയാള്‍ സ്‌നാപ്ഡീലിലൂടെ ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. 4,190 രൂപ വിലവരുന്ന ഹാന്‍ഡ്‌സെറ്റാണ് ഓര്‍ഡര്‍ ചെയ്തതെന്നും പണം ഓണ്‍ലൈനായി നല്‍കിയെന്നും നജിം പറയുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മൊബൈല്‍ കവറുകള്‍ യുവാവിന് ലഭിച്ചത്. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത രണ്ട് പാക്കറ്റുകളില്‍ കല്ലുകളാണ് ഉണ്ടായിരുന്നത്. ഒരു പാക്കറ്റില്‍ മാത്രമാണ് ഫോണ്‍ ഉണ്ടായിരുന്നത്.

ഉടന്‍ തന്നെ സ്‌നാപ്ഡീല്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതിപ്പെട്ടെങ്കിലും പ്രയോജനം ഒന്നും ഉണ്ടായില്ല. പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണം മടക്കി നല്‍കാനോ മറ്റ് പ്രതികരണങ്ങളോ കമ്പനിയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ലെന്ന് നജിം പറഞ്ഞു. ഇതോടെ പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് യുവാവ്.

Loading...

Leave a Reply

Your email address will not be published.

More News