Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 12:57 pm

Menu

Published on December 15, 2017 at 5:36 pm

”മക്കളേ, കേരളത്തില്‍ ഡിസംബര്‍ 21 ന് ഓഖി കൊടുങ്കാറ്റിനേക്കാള്‍ വേഗതയില്‍, ശക്തയില്‍ ഒരുഗ്രന്‍ കൊടുങ്കാറ്റു ആഞ്ഞടിക്കും”-സന്തോഷ് പണ്ഡിറ്റ്

snthosh-pandit-says-about-his-new-role-in-masterpiece-movie

ഡിസംബർ 21നു ഓഖി കൊടുങ്കാറ്റിനേക്കാള്‍ വേഗതയില്‍, ശക്തയില്‍ ഒരുഗ്രന്‍ കൊടുങ്കാറ്റ് കേരളത്തിൽ ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പുമായി സന്തോഷ് പണ്ഡിറ്റ്. പക്ഷെ ഇത് ആ രീതിയിലുള്ള ഒരു കൊടുങ്കാറ്റല്ല. പറഞ്ഞു വരുന്നത് മമ്മുട്ടിയുടെ ഉടൻ ഇറങ്ങാനിരിക്കുന്ന ചിത്രമായ ‘മാസ്റ്റർപീസ്’ സിനിമയെ കുറിച്ചാണ്. സിനിമയിൽ ചെറുതല്ലാത്ത ഒരു വേഷത്തിൽ സന്തോഷ് പണ്ഡിറ്റ് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. അതിനാൽ സന്തോഷ് പണ്ഡിറ്റ് ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്താവനയാണിത്. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം താഴെ വായിക്കാം.

“മക്കളേ,
കേരളത്തിൽ Dec 21 ന് ഒാഖി കൊടുന്കാറ്റിനേക്കാൾ വേഗതയിൽ
,ശക്തയിൽ ഒരുഗ്രൻ കൊടുന്കാറ്റു ആഞ്ഞടിക്കും..”Masterpiece ”
എന്നാണ് ആ കൊടുന്കാറ്റിന്ടെ പേര്…..ആ സിനിമാ റിലീസായാൽ
“പുലി മുരുകൻ” ,”ബാഹുബലി 2″ അടക്കം എല്ലാ സിനിമകളുടേയും ഇന്നോളും ഉണ്ടാക്കിയെടുത്ത Records എല്ലാം Simple ആയി തകരും….നോക്കിക്കോ….Record കളുടെ നെറുകയിൽ ഇനി ഒരു പേരു മാത്രമേ കാണൂ….അതു Masterpiece ന്ടേതാകും…..ട്ടോ….
“പുലി മുരുകൻ” എന്ന മെഗാഹിറ്റിനു ശേഷം ഉദയ്കൃഷ്ണ സാർ
തിരക്കഥ രചിച്ച, ” രാജാധി രാജ” എന്ന super hit നൂ ശേഷം അജയ് വാസുദേവ് സാർ സംവിധാനം ചെയ്ത സിനിമയാണ്…”Masterpiece “…..
വിനോദ് സാർ camera….പൂനം ജീ, വരലഷ്മി ജീ എന്നിവരാണ് നായികമാർ…
കൂടെ മ്മൂക്കയോടൊപ്പം ഞാനും…എന്ടെ സമകാലിക New Generation
നടന്മാരായ നിവീൻ പോളിക്കും, ദുൽഖറിനു പൊലും ഇതുവരെ
മമ്മൂക്കയോടൊപ്പം ഒരു role ചെയ്യുവാനുള്ള ഭാഗൃം കീട്ടിയിട്ടില്ല…
അതു കൊണ്ടു തന്നെ ഞാൻ happy ആണ്…
മറ്റു സിനിമാക്കാർക്കെല്ലാം free ആയിട്ടൊരു ഉപദേശം തരാം….
വെറുതേ ” Masterpiece ” ന്ടെ കൂടെ നിങ്ങളുടെ സിനിമയൊന്നും
റിലീസു ചെയ്യുവാനുള്ള സാഹസം കാണിക്കരുത്….
ആ അഗ്നിയിൽ നിങ്ങളുടെ സിനിമയൊക്കെ ദഹിച്ചു പോകും…
പിന്നെ കരഞ്ഞിട്ടു കാരൃമില്ല….
ബാക്കിയെല്ലാം ഈ സിനിമ റിലീസായതീനു ശേഷം നമ്മുക്കു പറയാം…
(വാൽ കഷ്ണം:- ഞാനീ ചിത്രത്തിൽ അഭിനയിച്ചതു കൊണ്ടല്ല,
മറിച്ച് ഈ സിനിമയുടെ ഒന്നോൊന്നര trailer കണ്ടതു കൊണ്ടാണ്
ഇതൊരു മെഗാ ഹിറ്റാകും എന്നു ഞാൻ പ്രവചിച്ചത്…)
Pl comment by Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ…”

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News