Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോപ്പ അമേരിക്ക ഫൈനലില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ചിലിയോട് പരാജയപ്പെട്ട അര്‍ജന്റീന ടീമിനെയും രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ച മെസ്സിയേയും കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ. കോപ്പ അമേരിക്ക ഫൈനലിൽ മെസ്സിയ്ക്ക് പെനൽട്ടി നഷ്ടമായിരുന്നു. ഇതോടെ തോൽവിയുടെ ഉത്തരവാദിത്വം മെസ്സിയ്ക്ക് മേൽ ആവുകയായിരുന്നു. ഇതോടെയാണ് മെസ്സി വൈകാരികമായി തീരുമാനം അറിയിച്ചത്. മെസ്സിയുടെ ഈ തീരുമാനം അർജന്റീനയ്ക്കും ആരാധകർക്കും കനത്ത തിരിച്ചടിയാണ്.അര്‍ജന്റീനയുടെ തോല്‍വിക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞത്. ഫുട്ബോളിൽ നിന്നും വിരമിക്കുകയാണെന്ന് അറിയിച്ച മെസ്സിയെ ട്രോളന്മാർ വെറുതെ വിട്ടില്ല.
‘തളരരുത് രാമന്‍ കുട്ടി തളരരുത്’ എന്ന കല്ല്യാണരാമനിലെ ഹിറ്റ് ഡയലോഗ് പറഞ്ഞ് മെസിയെ ആശ്വസിപ്പിക്കുന്ന അര്‍ജന്റീനന്‍ സൂപ്പര്‍ താരം ഡീഗോ മറഡോണയെ ഉള്‍പ്പെടുത്തിയാണ് ഒരു ട്രോള്‍. ‘മിസ് പെനാല്‍റ്റി’ എന്ന് വിളിച്ച് മെസ്സിയെ പരിഹസിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മറ്റൊരു ട്രോളില്‍. മെസി താടിവെച്ചെത്തിയതും ട്രോളന്മാര്‍ ആഘോഷമാക്കി.
–
–
–
–
–
–
–
–
–
–
–
–
–
–
–
–
–
Leave a Reply