Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാളിദാസ് ജയറാം നായകനാകുന്ന പൂമരം എന്ന ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. പുറത്തു വന്ന് നിമിഷങ്ങള്‍ക്കകം പ്രേക്ഷകരുടെ ഇഷ്ടഗാനങ്ങളുടെ പട്ടികയില്‍ അത് ഇടം പിടച്ചു. ഗൂഗിള്‍ ട്രെന്‍ഡിംഗില്‍ മുന്നില്‍ നില്‍ക്കുകയാണ് ഗാനം.
എന്നാല്‍ അതിലും വേഗത്തില്‍ ഗാനത്തിന് ട്രോളുകള്‍ ഒരുക്കി ഇറക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കപ്പലില്‍ പങ്കായം എന്തിനാണെന്നാണ് ട്രോളന്‍മാരുടെ ചോദ്യം. പതിവുപോലെ സിനിമാ ക്ലിപ്പുകള്‍ വെച്ചാണ് ട്രോളുകള്‍ ഒരുങ്ങിയിരിക്കുന്നത്.മോദിയുടെ നോട്ട് നിരോധനം, ഉമ്മന്‍ ചാണ്ടിയുടെ സോളാര്‍ കേസ് എന്നിവയും ട്രോളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Leave a Reply