Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കോ ഓഡിനേഷന്‍ കമിറ്റി യോഗത്തില്‍ വിമർശനം.സര്‍ക്കാറിൻറെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വേണമെന്ന ആവശ്യം ഉയര്‍ന്ന യോഗത്തില്‍ ജനവിശ്വാസം വീണ്ടെടുക്കാന്‍ അടിയന്തര നടപടി വേണമെന്ന പൊതുവികാരവും ഉണ്ടായി.വി.എം. സുധീരന്‍, കെ. മുരളീധരന്‍, മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവരാണ് ഭരണത്തിനെതിരെ യോഗത്തില്‍ ആഞ്ഞടിച്ചത്. എന്നാല്‍, ഇടതുപക്ഷം ഉയര്‍ത്തുന്ന രാഷ്ട്രീയ വെല്ലുവിളിയെ പാര്‍ട്ടി ഒറ്റക്കെട്ടായി ചെറുക്കുമെന്ന് യോഗത്തിനുശേഷം കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സോളാർ തട്ടിപ്പിനുത്തരവാദികളായ മുഴുവന്‍പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഏതന്വേഷണവും നേരിടാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണത്തെ ഭയക്കുന്നതില്‍ അര്‍ഥമില്ല. എത്രയും വേഗം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിടും.കോണ്‍ഗ്രസും യു.ഡി.എഫും തകരുകയാണ്. ഏതെങ്കിലും തരത്തിലുള്ള നീക്കുപോക്കിലൂടെ പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് കരുതരുത്. സത്യസന്ധമായ പരിശോധനയിലൂടെ ഉചിതമായ പരിഹാരമുണ്ടാക്കണം. തുടങ്ങിയ കാര്യങ്ങൾ സുധീരന്‍ തൻറെ പ്രസംഗത്തിൽ പറഞ്ഞു.അമിതമായ ഗ്രൂപ്പിസം സര്‍ക്കാറിനെ ബാധിച്ചുവെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് തെന്നല ബാലകൃഷ്ണപിള്ള ചൂണ്ടിക്കാട്ടി. നേതാക്കള്‍ ഉന്നയിച്ച പൊതുവിമര്‍ശങ്ങളോട് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് സി.വി. പത്മരാജനും യോജിച്ചു. പ്രവര്‍ത്തനശൈലി മാറ്റാന്‍ തയാറല്ളെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശമുണ്ടായി. സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷമുയര്‍ത്തുന്ന രാഷ്ട്രീയവെല്ലുവിളിയെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട ചെന്നിത്തല അറിയിച്ചു.ഇതിനായി എല്ലാ ജില്ലകളിലും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. ഇടതു സമരങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ യോഗം തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
Leave a Reply