Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:സംസ്‌ഥാനത്ത് പലയിടത്തും ആകാശത്ത് സൂര്യവലയം ദൃശ്യമായി.കോഴിക്കോട്, പാലക്കാട്, മലപ്പുറം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലാണ് സൂര്യവലയം ദൃശ്യമായത്. തമിഴ്‌നാട്ടിലും ലക്ഷദ്വീപിലും രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് സൂര്യവലയം പ്രത്യക്ഷപ്പെടാന്‍ കാരണമെന്നാണ് കാലാവസ്‌ഥ വിദഗ്‌ദരുടെ വിലയിരുത്തല്‍.കൂടുതല്‍ ഐസ് കണങ്ങള്‍ അടങ്ങിയ സിറസ് മേഘങ്ങള്‍ സൂര്യന് താഴെ വരുമ്പോഴാണ് ഇത് ദൃശ്യമാകുന്നത്. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് ഉയരുമ്പോഴാണ് സൂര്യവലയം രൂപപ്പെടുന്നത്. ഈര്‍പ്പത്തിലെ ജലകണങ്ങളില്‍ തട്ടി വികിരണം മൂലമാണ് സൂര്യന് ചുറ്റും വലയം രൂപപ്പെടുന്നത്.കഴിഞ്ഞ ദിവസമാണ് സൂര്യവലയത്തിന് കാരണമായ അന്തരീക്ഷ ചുഴി തമിഴ്‌നാട്ടിലും ലക്ഷദ്വീപിലും രൂപപ്പെട്ടത്. ഒരു മേഖലയില്‍ വായു കേന്ദ്രീകരിക്കുന്ന പ്രതിഭാസത്തെയാണ് അന്തരീക്ഷ ചുഴി എന്നറിയപ്പെടുന്നത്. അന്തരീക്ഷ ചുഴി രൂപപ്പെട്ടതോടെ കേരളത്തില്‍ ഈര്‍പ്പത്തിന്റെ അളവ് വര്‍ധിച്ച് 75 മുതല്‍ 80 ശതമാനം വരെയായി.
Leave a Reply