Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കെതിരെ ശക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് കാട്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് കത്തയച്ചു. ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നും കഴിഞ്ഞമാസം 14ന് പ്രത്യേക ദൂതന്‍ വഴി കൊടുത്തയച്ച കത്തില്‍ ജോര്‍ജ് ആവശ്യപ്പെട്ടിട്ടുണ്ട്. സോണിയ ഗാന്ധികേരളം സന്ദര്‍ശിക്കുമ്പോള്‍ കാണാമെന്നും അതുവരെ യു.ഡി.എഫിന് ദോഷം വരുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്നും സോണിയ ഗാന്ധി അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജോര്‍ജ് മൗനം പാലിക്കുന്നതെന്നാണ് വിവരം.
മുഖ്യപ്രതി സരിതയും മുഖ്യമന്ത്രിയും രഹസ്യം പറയുന്ന ഫോട്ടോ വരെ വന്നിട്ടുണ്ട്. സരിതയും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയെ പലയിടത്തും വെച്ച് കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വീട്ടിലെ സന്ദര്‍ശകരുമായിരുന്നു. മുഖ്യമന്ത്രി ദല്‍ഹിയിലേക്ക് പോയപ്പോള്‍ സരിതയും അനുഗമിച്ചിരുന്നു. ഈ സംഭവങ്ങള്‍ മൂലം യു.ഡി.എഫി ന്റെ പ്രതിച്ഛായ പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ് .ഉമ്മന്‍ ചാണ്ടിക്ക് പകരം ഘടകകക്ഷികള്‍ക്കുകൂടി സ്വീകാര്യനായ ഒരാളെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നേ പറ്റൂ. അല്ലെങ്കില്‍ ഈ സര്‍ക്കാറിന് അഞ്ചുവര്‍ഷം തുടരാന്‍ കഴിയില്ല. ഈ സര്‍ക്കാറിന്റെ പതനത്തിന് ഇത് വഴിവെക്കുമെന്ന മുന്നറിയിപ്പും കത്തില്‍ നല്‍കുന്നു.ഇതിനിടെയാണ് ജോര്‍ജും മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്നം വഷളാകുന്നത് തടയാന്‍ കെ.എം. മാണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും ഇടപെട്ട് ചര്‍ച്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ ജോര്‍ജ് തനിക്കെതിരെ നടത്തുന്ന പ്രസ്താവനകളിലുള്ള പ്രതിഷേധം മുഖ്യമന്ത്രി രേഖപ്പെടുത്തി. തനിക്കെതിരെ യൂത്ത് കോണ്‍ഗ്രസുകാരും എ ഗ്രൂപ് നേതാക്കളും നടത്തുന്ന ആക്രമണങ്ങളും അപമാനിക്കലും ജോര്‍ജും ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ചക്ക് ശേഷമാണ് ജോര്‍ജിന്റെ കത്ത് പുറത്തുവന്നത്.
Leave a Reply