Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം: മകൻ അമ്മയെ പീഡിപ്പിച്ചു; മകൻ അറസ്റ്റിൽ. കോട്ടയം പാല രാമപുരത്ത് കേരളക്കരയെ തന്നെ ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തു വന്നിരിക്കുന്നത്. പല ദിവസങ്ങളായി മകൻറെ പീഡനത്തിനിരയായി കൊണ്ടിരിക്കുകയായിരുന്നു എന്നാണ് അമ്മ തൻറെ പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ 25 കാരനായ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പലപ്പോഴും മദ്യപിച്ചെത്താറുള്ള മകൻ തന്നെ കടന്നാക്രമിക്കാറാണ് എന്നാണ് അമ്മ പരാതിയിൽ പറഞ്ഞിട്ടുള്ളത്. ഈ ആഴ്ച്ചയിൽ പല തവണ മകൻ തന്നെ പീഡിപ്പിച്ചതായും, കഴിഞ്ഞ ദിവസം പീഡനത്തിൽ നിന്ന് രക്ഷപ്പെട്ട് പുറത്തെക്കൊടിയപ്പോൾ മകൻ തന്നെ പറമ്പിൽ വച്ച് പീഡിപ്പിക്കുകയും പിന്നീട് മുറിയിൽ വലിച്ചു കൊണ്ട് പോയി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. ഭർത്താവിനെതിരെയും പരാതിയിൽ പരാമർശിക്കുന്നുണ്ട്. മകൻറെ പീഡനത്തെ കുറിച്ചു ഭർത്താവിനോട് പറഞ്ഞപ്പോൾ ‘നീ അവന് അങ്ങ് വഴങ്ങി കൊടുത്തേക്ക്’ എന്നാണ് പറഞ്ഞത്.
Leave a Reply