Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ട്യൂഷനു പോകാന്‍ 18,000രൂപ നല്‍കാത്തതിന്റെ ദേഷ്യത്തില്‍ പേരൂര്‍ക്കടയില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. പേരൂര്‍ക്കട അമ്ബലമുക്ക് മണ്ണടി ലെയിന്‍ ദ്വാരക വീട്ടില്‍ ദീപ അശോകിനെ കൊന്നത് മകന്‍ തന്നെയാണെന്ന് ഇതിനോടകം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്‍ജിനിയറിംഗിന് തോറ്റ വിഷയങ്ങള്‍ക്ക് ട്യൂഷനു പോകാന്‍ 18,000രൂപ നല്‍കാത്തതിന്റെ ദേഷ്യമാണ് അവസാനം കൊലപാതകത്തില്‍ കലാശിച്ചത്.
അമ്മയെ തറയില്‍ തള്ളിയിട്ട്, കഴുത്തില്‍ ബെഡ്ഷീറ്റ് മുറുക്കി കൊലപ്പെടുത്തിയെന്നാണ്ഇയാള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. തുടര്‍ന്ന് കത്തിക്കുകയായിരുന്നു. തുടര്‍ന്ന് കുവൈത്തിലുള്ള സഹോദരിയുടെ സ്‌കൈപ്പിലേക്ക് വിളിക്കുകയും ക്രിസ്മസ് ദിനത്തില്‍ സിനിമയ്ക്ക് പോയിട്ട് വന്നപ്പോള്‍ അമ്മയെ കണ്ടില്ല എന്ന് അറിയിക്കുകയുമായിരുന്നു. സിനിമകളില്‍ കണ്ട പല കഥകളും പോലെ കൊലപാതകം മറച്ചുവെക്കാനായിരുന്നു സിനിമാപ്രേമിയായ ഈ ചെറുപ്പക്കാരന്‍ ശ്രമിച്ചത്. ഒപ്പം അമ്മയുടെ അവിഹിത കഥ ചര്‍ച്ചയാക്കി അമ്മ ഒളിച്ചോടി എന്ന് വരുത്തിത്തീര്‍ക്കാനുമായിരുന്നു ശ്രമം.
ദീപയുടെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. മരിച്ചത് ദീപ തന്നെയാണെന്ന് ഉറപ്പിക്കാനാണ് ഇത്. അതിനിടെയാണ് താന്‍ തന്നെയാണ് അമ്മയെ കൊന്നതെന്ന് മകന്‍ പൊലീസിനോട് തുറന്നുപറയുന്നത്. അക്ഷയ് കഴക്കൂട്ടത്തെ എന്‍ജിനിയറിങ് കോളേജില്‍ ബി.ടെക് പഠനം പൂര്‍ത്തിയാക്കിയെങ്കിലും അഞ്ച് വിഷയങ്ങള്‍ക്ക് തോറ്റിരുന്നു. തോറ്റ വിഷയങ്ങള്‍ക്ക് ട്യൂഷനു പോവാന്‍ അമ്മയോട് 18000രൂപ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതില്‍ പ്രകോപിതനായി 25ന് പകല്‍ മൂന്നിന് കിടപ്പുമുറിയില്‍ നില്‍ക്കുകയായിരുന്ന ദീപയെ, അക്ഷയ് പിന്നിലൂടെ നിലത്തേക്ക് തള്ളിയിട്ടു. ദീപ തലയിടിച്ച് നിലത്തുവീണയുടന്‍ കഴുത്തിലും മുഖത്തും തലയിലും ബെഡ്ഷീറ്റുകൊണ്ട് വരിഞ്ഞുമുറുക്കി. ഏറെനേരമെടുത്ത് ദീപയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.
തുടര്‍ന്ന് വീട്ടിലെ ചവറും മാലിന്യങ്ങളും പതിവായി കത്തിക്കുന്ന കുഴിയില്‍ മൃതദേഹം തള്ളി. തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് മൃതദേഹം കത്തിക്കാന്‍ തുടങ്ങി. കൊലപ്പെടുത്താനുപയോഗിച്ച ബെഡ്ഷീറ്റും തീയിലിട്ടു. ശേഷം വിറകുകഷണങ്ങളും ചവറുമെല്ലാം കുഴിയിലേക്കിട്ട് കത്തിച്ചു. ഏറെ സമയമെടുത്താണ് മൃതദേഹം കുറേശെയായി കത്തിച്ചത്. പകല്‍ നാലോടെ കത്തിക്കാന്‍ തുടങ്ങിയത് പിറ്റേന്ന് രാവിലെ 11മണിയായിട്ടും ഭാഗികമായേ കത്തിയിരുന്നുള്ളൂ.
തുടര്‍ന്ന് അമ്മയുടേത് ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനാണ് ബന്ധുക്കളെയും കൂട്ടുകാരെയും വിവരമറിയിച്ചതെന്നാണ് അക്ഷയ് പൊലീസിന് നല്‍കിയ മൊഴി. അമ്മയെ കാണാനില്ലെന്ന മൊഴിയില്‍ തുടക്കം മുതല്‍ സംശയമുണ്ടായിരുന്ന പൊലീസ് അക്ഷയിനെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്തു. തുടര്‍ന്നാണ് സത്യാവസ്ഥ പുറത്തുവന്നത്. വിദേശത്തായിരുന്ന ഭര്‍ത്താവ് അശോകും മകള്‍ അനഘയും ഭര്‍ത്താവും ബുധനാഴ്ച നാട്ടിലെത്തിയിട്ടുണ്ട്.
Leave a Reply