Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : ബോളിവുഡ് നടി സോനം കപൂറിന്റെ ഡയമണ്ട് നെക്ക്‌ലേസ് മോഷണം പോയതായി പരാതി.ഇതുമായി ബന്ധപ്പെട്ട് താരം ജുഹു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുംബൈയിലെ വീട്ടില്‍ നിന്നുമാണ് നെക്‌ലേസ് മോഷണം പോയത്. ഏകദേശം അഞ്ച് ലക്ഷം രൂപ വില വരുന്ന നെക്ലേസാണ് മോഷണം പോയത്. ഫെബ്രുവരി നാലിനാണ് സോനം നേക്ലേസ് ധരിച്ച് ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തത്. വീട്ടില്‍ എത്തി അലമാരയില്‍ നെക്ലേസ് സൂക്ഷിച്ച് ശേഷം ഉറങ്ങാന്‍ കിടന്നു. രാവിലെയാണ് നെക്ലേസ് നഷ്ടമായ വിവരം അറിയുന്നത്.ഉടൻ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് വീട്ടുജോലിക്കാരെ ചോദ്യം ചെയ്തെങ്കിലും തെളിവൊന്നും ലഭിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് സോനത്തിന്‍റെ വീട്ടിലെ ജോലിക്കാരെ ചോദ്യം ചെയ്തു. സോനം പങ്കെടുത്ത പാർട്ടിയിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.സൂപ്പർതാരം അനിൽ കപൂറിന്റെ മകളാണ് സോനം കപൂർ.
Leave a Reply