Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 3:20 pm

Menu

Published on February 14, 2014 at 9:58 am

സോണിയ ഗാന്ധി ഇന്ന് കേരളത്തിൽ

sonia-gandhi-to-launch-lok-sabha-campaign-in-kerala-today

കൊച്ചി :   ലോക്സഭ തെരഞ്ഞെടുപ്പിന്‍െറ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് രാവിലെ 11.30 ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. അവിടെ നിന്ന്  ലക്ഷദ്വീപിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാനായി  അഗത്തിയിലേക്ക് പോകും. അന്നവിടെ തങ്ങിയ ശേഷം  ശനിയാഴ്ച രാവിലെ  കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും. പിന്നീട്  എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ് ഹൈസ്കൂള്‍ ഗ്രൗണ്ടിൽ  നടക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിര്‍ഭയ കേരളം, സുരക്ഷിത കേരളം പദ്ധതിയുടെ ഉദ്ഘാടനവും സോണിയ നിര്‍വഹിക്കും. കേന്ദ്രമന്ത്രിമാരായ എ.കെ. ആന്‍റണി, വയലാര്‍ രവി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മുന്‍ കെ.പി.സി.സി പ്രസിഡന്‍റുമാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതായിരിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News