Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴ. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനെ തുടര്‍ന്നു കാലാവസ്ഥ പ്രക്ഷുബ്ധമായിട്ടുണ്ട്. കന്യാകുമാരിക്കു സമീപത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു വടക്കു കിഴക്കന്‍ ദിശയിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരത്ത് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ തുടങ്ങിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യ ബന്ധന തൊഴിലാളികള്‍ക്കു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
കന്യാകുമാരിക്ക് 170 കിലോമിറ്റര്‍ തെക്ക് കിഴക്ക് നിലകൊള്ളുന്ന തീവ്ര ന്യുനമര്‍ദം നിലവിലെ പ്രവചനം പ്രകാരം വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങുകയും ഇന്ന് വൈകിട്ടോട് കൂടി ശക്തമായ ചുഴലിക്കാറ്റാകുകയും ചെയ്യും. തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ കനത്തമഴയും കാറ്റും ഉണ്ടാകും. ഒപ്പം ഉരുള്‌പൊട്ടലിനും കനത്ത നാശനഷ്ടങ്ങള്‍ക്കും സാധ്യതയുണ്ട്.
നെയ്യാര്‍ ഡാം പ്രദേശത്തു മഴ ശക്തിശപ്പട്ടു പരമാവധി സംഭരണ ശേഷിയായ 84.750 മീറ്റര്‍ കഴിഞ്ഞു. 84.800 നു മുകളില്‍ ആണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിന്റെ ഡട്ടറുകള്‍ തുറന്നതിനാല്‍ നെയാറിന്റെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കേണ്ടതുമുണ്ട്. തലസ്ഥാനത്തെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.
ശബരി മല തീര്‍ഥാടകര്‍ക്കും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുലര്‍ച്ചെ ശക്തമായ മഴയാണ് ശബരിമലയില്‍ പെയ്തത്. വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
Leave a Reply