Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയോ ഡി ജനീറോ: നിലവിലെ ചാമ്പ്യന്മാരായ സ്‌പെയ്ന്‍ ലോകകപ്പില്‍ നിന്നും പുറത്തായി.എതിരില്ലാത്ത രണ്ട് ഗോളിന് ചിലിയാണ് സ്‌പെയിനെ തോല്‍പ്പിച്ചത്. ഗ്രൂപ്പ് ബിയില്‍ നിന്നും രണ്ട് ജയങ്ങള്‍ വീതം നേടിയ ഹോളണ്ടും ചിലിയും പ്രീക്വാര്‍ട്ടറില്‍ കടന്നു.ആദ്യ മത്സരത്തില്‍ ഹോളണ്ടിനോട് 5-1ന് പരാജയപ്പെട്ട ലോക ചാമ്പ്യന്‍മാര്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയോടും പരാജയപ്പെട്ടതോടെയാണ് ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായത്. കളി മറന്നവരെ പോലെ മൈതാനത്ത് ഉഴറിനടന്ന സ്പാനിഷ് പടയുടെ പിഴവ് മുതലെടുത്ത് ഇരുപതാം മിനിറ്റില്‍ എഡ്വേര്‍ഡോ വാഗാസ് ചിലിയുടെ ആദ്യ ഗോള്‍ നേടി.
Leave a Reply