Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മാഡ്രിഡ് :പ്രശസ്ത സ്പാനിഷ് മോഡലും നടിയുമായ ഒലല്ല ഒലിവെറോസ് കന്യാസ്ത്രീയായി.കാത്തലിക് ഓര്‍ഡര്‍ ഓഫ് സെയിൻറ് മൈക്ക്‌ള്‍’ എന്ന സന്യാസി സമൂഹത്തിലാണ് ഒലല്ല കന്യാസ്ത്രീയായി ചേർന്നിരിക്കുന്നത്.ഏതാനും നാളുകൾക്ക് മുമ്പ് പോര്‍ച്ചുഗല്ലിലെ ‘ഔര്‍ ലേഡി ഓഫ് ഫാത്തിമ’യുടെ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ തനിക്കുണ്ടായ അനുഭവമാണ് ഇപ്പോൾ തിരുവസ്ത്രം സ്വീകരിക്കാന്‍ പ്രേരണയായതെന്ന് ഒലല്ല പറഞ്ഞു.ഈ അടുത്ത കാലത്ത് ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ അഭിനയിക്കാനായി ക്ഷണം ലഭിച്ചിരുന്നെങ്കിലും ഒലല്ല അത് നിരസിക്കുകയായിരുന്നു.ഇപ്പോൾ സ്പെയിനിൽ സന്യാസിനി സമൂഹങ്ങളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ മുഴുവൻ സമയവും സഭാ വസ്ത്രം നിര്‍ബന്ധമല്ലാത്ത സമൂഹങ്ങള്‍ ഇവിടെയുണ്ട്.ഈ സമൂഹത്തിലാണ് ഒലല്ലയും ചേർന്നിരിക്കുന്നത്. അഞ്ചു വർഷങ്ങൾക്ക് മുമ്പ് കൊളംബിയയിലെ പ്രശസ്ത മോഡലുകളിൽ ഒരാളായ അമദ റോസ പരേസും ഇതു പോലെ സഭാവസ്ത്രം സ്വീകരിച്ചിരുന്നു.
Leave a Reply