Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 7:23 pm

Menu

Published on August 19, 2019 at 12:01 pm

ഗ്യാസ്, മലബന്ധം എന്നിവയ്ക്ക് പരിഹാരമായി ഇതാ ഒരു നാട്ടുമരുന്ന്‌..

special-home-remedy-to-clean-stomach-and-avoid-gas-constipa

വയറിന്റെ ആരോഗ്യം നമുക്കു പ്രധാനമാണ്. വയറിനു സുഖമില്ലെങ്കില്‍ ആകെ ദിവസം പോകുമെന്നു പറയാം. ഇതു രാവിലെ നല്ല ശോധന കിട്ടാതിരിരുന്നാലും മതിയാകും. അല്ലെങ്കില്‍ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ കൊണ്ടാകാനും മതി. പലരേയും അലട്ടുന്ന, വയറിനെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളാണ് ഗ്യാസ്, മലബന്ധം എന്നിവയെല്ലാം. ഇതു വയറിനെ മാത്രല്ല, ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തെയും ബാധിയ്ക്കുന്ന ഒന്നാണ്. മലബന്ധം ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാതെ പോകുന്നതുമാണ്. ഇതു രണ്ടും ആരോഗ്യത്തിനു നല്ലതുമല്ല.

വയര്‍ ശുദ്ധമാക്കുകയെന്നത് ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. കുടലിന്റെ ആരോഗ്യം ശരീരത്തിന്റെ ആകെയുള്ള ആരോഗ്യവുമാണ്. കുടലിന്റെ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ ദഹനക്കേട് ഉള്‍പ്പെടയുള്ള പല പ്രശ്‌നങ്ങളും വരികയും ചെയ്യും.

ഗ്യാസിനും നല്ല ശോധനയ്ക്കുമെല്ലാം കൃത്രിമ മരുന്നുകള്‍ ഉപയോഗിയ്ക്കുന്നവരുണ്ട്. ഇവ പ്രയോജനം തരുമെങ്കിലും അടുപ്പിച്ച് ഉപയോഗിയ്ക്കുന്നതോ ഏറെ നാള്‍ ഉപയോഗിയ്ക്കുന്നതോ ആരോഗ്യകരമല്ല. ഇത് പാര്‍ശ്വ ഫലങ്ങളുണ്ടാക്കുമെന്നു മാത്രമല്ല, ഇതില്ലാതെ പിന്നീടു പറ്റുകയുമില്ലെന്ന രീതിയാകും.

വയര്‍ ക്ലീനാക്കി ഗ്യാസ്, മലബന്ധം എന്നിവ നീക്കാന്‍ സഹായിക്കുന്ന ധാരാളം വീട്ടുവൈദ്യങ്ങള്‍ നമുക്കുണ്ട്. യാതൊരു ദോഷവും വരുത്താത്ത ചിലത്. വീട്ടില്‍ തന്നെ നിസാര ചേരുവകള്‍ ചേര്‍ത്തുണ്ടാക്കാവുന്ന ചിലത്. ഇത്തരത്തിലെ ഒരു കൂട്ടിനെ കുറിച്ചറിയൂ. പത്തു പതിനഞ്ചു മിനിറ്റില്‍ വയര്‍ ക്ലീനാക്കി ഗ്യാസ്, മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പറ്റിയ ഒന്ന്.

ആവണക്കെണ്ണ, ഒരു ഗ്ലാസ് ചൂടുവെള്ളം, നാരങ്ങാനീര്, ഉപ്പ് എന്നിവയാണ് ഈ പ്രത്യേക കൂട്ടുണ്ടാക്കുവാന്‍ വേണ്ട ഒന്ന്. ആരോഗ്യത്തിനു യാതൊരു ദോഷവും വരുത്താത്തതാണ് ഇതിലെ ചെരുവകള്‍.

നാരങ്ങ

നാരങ്ങ വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുന്ന, ദഹനം മെച്ചപ്പെടുത്തുന്ന ഒന്നാണ് നാരങ്ങ. വൈറ്റമിന്‍ സി ധാരാളമടങ്ങിയ ഇത് ആന്റിഓക്‌സിഡന്റ് ഗുണങ്ങളാലാണ് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നത്. കുടല്‍ ആരോഗ്യത്തിന് ഏറെ മികച്ച ഇത് ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നത് നല്ല ശോധയ്ക്ക് ഏറെ പ്രധാനവുമാണ്.

ആവണക്കെണ്ണ

മലബന്ധം മാറാനും വയര്‍ ക്ലീനാക്കുവാനുമെല്ലാം ഉപയോഗിച്ചു വരുന്ന ഒന്നാണ് കാസ്റ്റര്‍ ഓയില്‍ അഥവാ ആവണക്കെണ്ണ. ഇത് വയര്‍ ശുദ്ധിയാക്കാന്‍ ഉത്തമമാണ്. വയറിളക്കാന്‍ നാച്വറല്‍ ലാക്‌സേറ്റീവായി ഉപയോഗിയ്ക്കുന്ന ഒന്നാണ് ആവണക്കെണ്ണ.

ഉപ്പ്

ഉപ്പ് വയര്‍ ആരോഗ്യത്തിന് നല്ലതാണ്. ഇതിന് ക്ലീനിംഗ് ഗുണങ്ങളുണ്ട്. നല്ലൊരു അണുനാശിനിയാണ് ഇത്. വയറ്റിലെ അനാരോഗ്യകരമായ ബാക്ടീരിയകളെ കൊന്നൊടുക്കുവാന്‍ ഇത് ഏറെ മികച്ചതാണ്. വയര്‍ ക്ലീനാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉപ്പ് എന്നു വേണം, പറയുവാന്‍. ചൂടുവെള്ളവും വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒന്നാണിത്. രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിയ്ക്കുന്നത് ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കും. നല്ല ശോധനയ്ക്കും നല്ലതാണ്.

ഒരു ഗ്ലാസ് ഇളംചൂടുള്ള വെള്ളമെടുക്കുക. ഇതില്‍ കാല്‍ ടീസ്പൂണ്‍ ഉപ്പിട്ട് ഇളക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ കാസ്റ്റര്‍ ഓയില്‍ അഥവാ ആവണക്കെണ്ണ ചേര്‍ത്തിളക്കുക. പിന്നീട് പകുതി നാരങ്ങയും പിഴിഞ്ഞൊഴിയ്ക്കാം. നല്ലപോലെ ഇളക്കി കുടിയ്ക്കാം. ഇതു കുടിച്ച ശേഷം മീതേ രണ്ടു ഗ്ലാസ് പച്ചവെള്ളം കൂടി കുടിയ്ക്കുക.

ഇത് രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് നല്ലത്. ഇതിനു ശേഷം ചുരുങ്ങിയത് അര മണിക്കൂര്‍ നേരത്തേയ്ക്കു വേറൊന്നും കഴിയ്ക്കരുത്. ഇത് ദിവസവും കുടിയ്ക്കുവാനും പാടില്ല. ആഴ്ചയില്‍ ഒരു ദിവസം മാത്രം ഇതു ചെയ്താല്‍ മതിയാകും. വയര്‍ നല്ലതു പോലെ ക്ലീനാക്കുന്ന കൂട്ടാണിത്. മാത്രമല്ല, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ നീക്കുകയും ചെയ്യും.

ആവണക്കെണ്ണ വയറ്റിലെ വിരകളെ നശിപ്പിയ്ക്കാനും നല്ലതാണ്. ഈ ചേരുവ കുടിയ്ക്കുന്നതു കൊണ്ട് യാതൊരു വിധത്തിലെ പാര്‍ശ്വഫലങ്ങളുമില്ലെന്നു മാത്രമല്ല, ഒന്നിലേറെ ആരോഗ്യപരമായ ഗുണങ്ങള്‍ ലഭിയ്ക്കുകയും ചെയ്യും. വയറിന് പ്രശ്‌നങ്ങളുള്ളവ്രര്‍ ഈ പ്രത്യേക വീട്ടു വൈദ്യം ഉപയോഗിച്ചു നോക്കുന്നത് ഏറെ ഗുണം നല്‍കും.

Loading...

Leave a Reply

Your email address will not be published.

More News