Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:27 am

Menu

Published on August 31, 2013 at 1:13 pm

ബസുകള്‍ക്ക് സ്‌പീഡ് ഗവര്‍ണലുകള്‍ നിര്‍ബന്ധമാക്കും : ഋഷിരാജ് സിംഗ്

speed-governor-has-to-be-mandatory-for-all-buses-from-tommorow

മലപ്പുറം: ബസുകള്‍ക്ക് സ്‌പീഡ് ഗവര്‍ണറുകള്‍ നിര്‍ബന്ധമാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഐ.പി.എസ്. നാളെ മുതല്‍ സ്പീഡ് ഗവര്‍ണല്‍ ഇല്ലാത്ത വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കും.മലപ്പുറം താനൂരിലെ വാഹനാപകടത്തിന്‍്റെ പശ്ചാത്തലത്തിലാണ് കമ്മീഷണറുടെ ഉത്തരവ്. താനൂരില്‍ എട്ടു പേരുടെ മരണത്തിന് ഇടയാക്കിയ ബസിന്റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കിയതായും അദ്ദേഹം അറിയിച്ചു. സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഋഷിരാജ് സിംഗ്. ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.അപകടത്തിനു ശേഷം ഓടി രക്ഷപ്പെട്ട ജീവനക്കാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും ചെയും .താനൂര്‍ മുക്കോലയില്‍ ഇന്നു രാവിലെ നാട്ടുക‌ാ‌ര്‍ സമാധാനപരമായി ഹര്‍ത്താല്‍ ആചരിച്ചു. തിരൂ‌ര്‍ – പരപ്പനങ്ങാടി റൂട്ടിലും പരപ്പനങ്ങാടി- കോഴിക്കോട് റൂട്ടിലും വാഹനങ്ങള്‍ ഓടുന്നില്ല. കുടുംബത്തിന്‍ അടിയന്തിര ധനസഹായം നല്‍കുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചശേഷം മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News