Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ആകര്‍ഷകമായ ഓഫറുമായി സ്‌പൈസ് ജെറ്റ് വീണ്ടും രംഗത്ത്.ഒരു ലക്ഷം ടിക്കറ്റുകളാണ് സ്പൈസ് ജെറ്റ് ഇത്തവണ വിൽപനയ്ക്കായി വച്ചിരിക്കുന്നത്. ടാക്‌സ് അടക്കം 799 രൂപയ്ക്ക് സ്‌പൈസ് ജെറ്റ് സര്‍വ്വീസ് നടത്തുന്നത്. 799 രൂപ മുതല്‍ 2699 രൂപവരെയുള്ള നിരക്കില്‍ ഡൽഹി, മുംബൈ, ഗോവ, ബെംഗളൂരു, ശ്രീനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം. ആഗസ്ത് 26 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 26 എന്ന കാലപരിധിക്കുള്ളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുകയുള്ളൂ.ഈ ഓഫര്‍ ലഭ്യമാകണമെങ്കില്‍ ആഗസ്ത് 22നുള്ളില്‍ നിങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യണം. സ്‌പൈസ് ജെറ്റ് ആപ്ലിക്കേഷനിലൂടെയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കില്‍ നിരക്കില്‍ 10 ശതമാനം ഇളവ് ലഭിക്കുമെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു.
Leave a Reply