Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കറിക്കും മറ്റും അല്‍പ്പം എരിവ് കൂടിപ്പോയാല്‍ ദേഷ്യം പിടിക്കുന്നവരുണ്ട്. എന്നാലിതാ ഇനി എരിവ് അല്‍പ്പം കൂടിപ്പോയാലും അങ്ങ് സഹിച്ചേക്കൂ. കാരണം എരിവ് കൂടിയ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ഹൃദയത്തിന് നല്ലതാണ്.
ഹൃദ്രോഗസാധ്യത കുറയ്ക്കാന്‍ ‘സ്‌പൈസി’ ഭക്ഷണങ്ങള്‍ക്കു സാധിക്കുമെന്നാണ് ചൈനയില്‍ നിന്നുള്ള പഠനത്തില്‍ പറയുന്നത്. എരിവു കൂടിയ ഭക്ഷണത്തില്‍ ഉപ്പ് കുറവായിരിക്കും. ഇത് രക്തസമ്മര്‍ദ്ദം വരാനുള്ള സാധ്യത കുറയ്ക്കും. കൂടാതെ ഹൃദ്രോഗം പക്ഷാഘാതം ഇവ വരാതിരിക്കാനും സഹായിക്കും.
എരിവിനെപ്പറ്റി ചിന്തിക്കാത്തപ്പോള്‍ ദിവസം ശരാശരി 13.4 ഗ്രാം ഉപ്പ് നമ്മള്‍ അകത്താക്കുന്നു എന്നാണ് ഹൈപ്പര്‍ടെന്‍ഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുമ്പോള്‍ ഉപ്പിന്റെ അളവ് 10.3 ഗ്രാം മാത്രമാണ്.
എരിവ് ഇഷ്ടപ്പെടാത്തവരെ അപേക്ഷിച്ച് എരിവ് കൂടിയ ഭക്ഷണം കഴിക്കുന്നവരുടെ സിസ്റ്റോളിക് പ്രഷര്‍ 8mmHg ആണ്. ഇവരുടെ ഡയസ്റ്റോളിക് പ്രഷര്‍ 5mmHg യും. ഉപ്പ് കൂടിയ ഭക്ഷണം ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഹൃദ്രോഗത്തിനും കാരണമാകും.
പഠനത്തില്‍ പങ്കെടുത്തവരുടെ തലച്ചോറിന്റെ രണ്ടു ഭാഗങ്ങളുടെ ചിത്രം പരിശോധിച്ചു. ഇന്‍സുല, ഓര്‍ബിറ്റോ, ഫ്രണ്ടല്‍ കോര്‍ട്ടക്‌സ് എന്നീ ഉപ്പുരുചിയുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് പരിശോധിച്ചത്. എരിവു കൂടമ്പോള്‍ തലച്ചോറിന്റെ ഈ ഭാഗത്തിന്റെ പ്രവര്‍ത്തനം ആളുകളെ ഉപ്പിനോട് കൂടുതല്‍ സെന്‍സിറ്റീവ് ആക്കുന്നു. ഉപ്പ് തീരെ കുറഞ്ഞ ഭക്ഷണം അവര്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്നു. ചൈനയിലെ മിലിറ്ററി മെഡിക്കല്‍ സര്‍വകലാശാലാഗവേഷകനായ ഡോ. ഷിമിങ് ഷുന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം പറയുന്നു.
Leave a Reply