Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാരീസ്: മാനം മുട്ടുന്ന ഉയരത്തിലുള്ള മലമുകളില്‍ നിന്ന് ചാടി പാറക്കെട്ടുകള്‍ക്കിടയിലൂടെ ഊളിയിട്ട് ഒരു പറക്കല്‍.ഒരു മനുഷ്യന്റെ പറക്കലിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പ്രമുഖ സാഹസികനായ ഗ്രഹാം ഡിക്കന്‍സണാണ് പറക്കലിനു സഹായകരമായ വിംഗ് സ്യൂട്ടുകള്‍ ധരിച്ച് പക്ഷികളെപ്പോലെ സാഹസിക പറക്കല്‍ നടത്തിയത്.
പറക്കലിനിടെ മരങ്ങളും പാറക്കെട്ടുകളിലും ഇടിക്കാതെ തലനാരിഴയ്ക്കു രക്ഷപെടുന്ന ഡിക്കന്‍സണിന്റെ വീഡിയോ യുട്യൂബില്‍ മൂന്നുദിവസം കൊണ്ട് കണ്ടത് ഏതാണ്ട് ഒന്നരലക്ഷം പേരാണ്. തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ ചാമോനിക്‌സ് മൗണ്ട്-ബ്ലാങ്ക് പര്‍വതത്തിനു മുകളില്‍ നിന്നാണ് ഡിക്കന്‍സണ്‍ മലമുകളില്‍ നിന്ന് താഴേക്കു പറന്നത്.
ഡിക്കിന്‍സണിനൊപ്പം പറന്ന ഡാരിയോ എന്നയാള്‍ സാഹസിക പറക്കല്‍ ഗോ പ്രോ ഹീറോ-3ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. 52 സെക്കന്‍ഡ് മാത്രമുള്ള ഈ പറക്കല്‍ വീഡിയോ ശ്വാസമടക്കിപ്പിടിച്ചേ കാണാനാകൂ.
–
–
Leave a Reply