Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ എല്ലായിടത്തും കൂടിവരികയാണ്, എന്നാൽ മൃഗങ്ങളും സ്ത്രീകളെ ശല്യം ചെയ്യാൻ തുടങ്ങിയാലോ? ജര്‍മനിയിലെ ബെര്‍ലിനടുത്തുള്ള ബോട്രോപ്പിലാണ് സംഭവം. ഇവിടെയുള്ളൊരു ചെറുപ്പക്കാരിക്ക് പുറത്തിറങ്ങാന്‍ പറ്റുന്നില്ല. ഇവര്‍ എപ്പോള്‍ പുറത്തിറങ്ങിയാലും ഒരു അണ്ണാന്‍കുഞ്ഞ് ഇവരെ കണ്ണടയ്ക്കാതെ നോക്കിയിരിക്കും. പിന്നെ യുവതിയുടെ പിന്നാലെ പാഞ്ഞെത്തും. ഇടം വലം തിരിയാന്‍ സമ്മതിക്കാതെ യുവതിയെ ശല്യം ചെയ്യും. എങ്ങോട്ട് തിരിഞ്ഞുനടന്നാലും തടസ്സമായി മുന്നിലെത്തും. ചിലപ്പോള്‍ ദേഹോപദ്രവവും ഏല്പിക്കും.
ശല്യം സഹിക്കാതെവന്നപ്പോള്‍ യുവതി പോലീസിനെ വിളിച്ചു. കാര്യമറിഞ്ഞപ്പോള്‍ പോലീസും ഞെട്ടി. അണ്ണാന്‍കുഞ്ഞിനെ ഓടിക്കാന്‍ പോലീസിനെ വിളിക്കുകയോ. എന്തായാലും നമ്മുടെ നാട്ടിലെപ്പോലെയല്ലല്ലോ അവിടെ. നിമിഷ നേരംകൊണ്ട് പോലീസ് സ്ഥലത്തെത്തി. യുവതിയെ വിടാതെ പിന്‍തുടര്‍ന്ന അണ്ണാന്‍കുഞ്ഞിനെ പോലീസ് ‘കസ്റ്റഡി’യിലെടുത്തു. അഹങ്കാരിയായ അണ്ണാനെ അറസ്റ്റുചെയ്ത് അപ്പോള്‍ത്തന്നെ പോലീസ് സ്റ്റേഷനിലെത്തിച്ചു.
രസകരമായ ഈ സംഭവം അറിയിക്കാന്‍ പോലീസ് പത്രസമ്മേളനംതന്നെ വിളിച്ചു. അഹങ്കാരിയെങ്കിലും പോലീസിന് അണ്ണാന്‍കുഞ്ഞിനോട് അലിവുതോന്നി. അവന് തേനും ആഹാരവുമൊക്കെ കൊടുത്തു. ക്ഷീണമൊക്കെ മാറിയാല്‍ ഉടനെ ഇവനെ സംരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റാനാണ് പോലീസിന്റെ തീരുമാനം. അണ്ണാറക്കണ്ണനെ കസ്റ്റഡിയിലെടുത്തതും അനുബന്ധസംഭവങ്ങളും പോലീസ് റെക്കോഡ്‌ചെയ്ത് ഫെയ്‌സ് ബുക്കില്‍ പോസ്റ്റുചെയ്തു. 12,000 പേരാണ് ഇതിനകം ഇത് ഫെയ്‌സ് ബുക്കില്‍ കണ്ടത്.
Leave a Reply