Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. തന്നെയും നടി മഞ്ജു വാര്യരേയും ചേര്‍ത്ത് അപവാദം പറഞ്ഞുണ്ടാക്കിയത് ദിലീപാണെന്നാണ് ശ്രീകുമാര്‍ മേനോന്റെ മൊഴി.
ആന്റണി സോണിയുടെ സൈറാ ഭാനു എന്ന ചിത്രത്തില്‍ ദിലീപ് നായകന്മാരെ പിന്തിരിപ്പിച്ചത് കാരണമാണ് നായകന് പകരമായി അമലയെ അവതരിപ്പിക്കേണ്ടി വന്നത്.
റിംഗ് മാസ്റ്റര്‍ എന്ന സിനിമയില്‍ മഞ്ജുവിനെ നായയെപ്പോലെയും റാഫിയെക്കൊണ്ട് തന്നെപ്പോലെയും അവതരിപ്പിച്ചു. അപ്പോഴാണ് ദിലീപ് ഏത് വഴിക്കും പോകും എന്ന് തനിക്ക് മനസിലായത്.
ദിലീപിന് കുടില ബുദ്ധി ഉണ്ടെന്നും വളഞ്ഞ വഴി സ്വീകരിക്കുമെന്നും സിനിമയിലെ എല്ലാവര്‍ക്കും പരക്കെ ധാരണയുണ്ട്. അതുകൊണ്ട് ആളുകള്‍ ദിലീപില്‍ നിന്നും വളരെ അകന്നും ശ്രദ്ധാലുക്കളുമായാണ് അഭിപ്രായം പറയുന്നത്.
ദിലീപ് വിചാരിച്ചത് ഒന്ന് രണ്ട് സിനിമകള്‍ മാത്രമേ മഞ്ജുവിന് ലഭിക്കൂ എന്നാണ്. ഞങ്ങള്‍ അതിനെയെല്ലാം മറികടന്ന് നല്ലരീതിയില്‍ പ്രവര്‍ത്തിച്ചു. അങ്ങനെ മഞ്ജുവിനെ നല്ലൊരു ബ്രാന്‍ഡ് ആക്കി മാറ്റി. നല്ല നടന്മാര്‍ക്ക് ലഭിക്കുന്നതില്‍ കൂടുതല്‍ പ്രതിഫലം ഇപ്പോള്‍ മഞ്ജുവിന് ലഭിക്കുന്നുണ്ട്. മഞ്ജുവിന്റെ ഓരോ വളര്‍ച്ചയും ദിലീപിന് ദഹിക്കുമായിരുന്നില്ല. മഞ്ജുവിന്റെ നായകനായി വരുന്നതില്‍ നിന്നും പലരേയും ദിലീപ് തടഞ്ഞിരുന്നു.
മഞ്ജുവിനെ അമ്പലത്തിലും മറ്റും ഡാന്‍സിന് കൊണ്ടുപോയപ്പോള്‍ ദിലീപ് മോശമായി സംസാരിച്ചു. മഞ്ജു വീണ്ടും സിനിമയില്‍ അഭിനയിക്കുന്നത് ദിലീപിന് ഇഷ്ടമായിരുന്നില്ല.
ഒടിയന്‍, മഹാഭാരതം എന്നീ സിനിമകള്‍ പ്രൊഡ്യൂസ് ചെയ്യാനിരുന്നത് കാര്‍ണിവല്‍ ഗ്രൂപ്പാണ്. എന്നാല്‍ ദിലീപ് ഇടപെട്ട് കാര്‍ണിവല്‍ ഗ്രൂപ്പിനെ പിന്തിരിപ്പിച്ചു. ഒടിയന്‍, രണ്ടാമൂഴം എന്നീ സിനിമകളുടെ നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറിയത് ദിലീപ് കാരണമല്ല എന്ന് മോഹന്‍ലാലിനേയും മറ്റുള്ളവരേയും ബോധ്യപ്പെടുത്തുന്നതിന് ആന്റണി പെരുമ്പാവൂര്‍ വഴി ദിലീപ് ശ്രമിച്ചതായി അറിയാമെന്നും ശ്രീകുമാര്‍ മേനോന്റെ മൊഴിയില്‍ പറയുന്നുണ്ട്.
കാവ്യയാണ് മഞ്ജുവിന്റെ വിവാഹ ബന്ധം തകര്‍ത്തതെന്ന് മഞ്ജു തന്നോട് പറഞ്ഞിട്ടുണ്ടെന്നും ശ്രീകുമാര്‍ മേനോന്‍ മൊഴി നല്‍കിയിട്ടുണ്ട്. മഞ്ജുവിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ താനാണെന്നുള്ളത് കൊണ്ട് താനും മഞ്ജുവും തമ്മില്‍ നല്ല രീതിയിലുള്ള ബന്ധം തുടര്‍ന്ന് വരുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപവാദം പ്രചാരണം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Leave a Reply