Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്നതൊക്കെ ഇപ്പോൾ നിത്യസംഭവങ്ങളാണ്. സ്ത്രീകളുടെ ഫോൺനമ്പർ വാങ്ങി അതിലേക്ക് വിളിച്ച് ശല്യപ്പെടുത്തുന്നതുമൊക്കെ യുവാക്കളുടെ ഹരമായി മാറിക്കഴിഞ്ഞു.പല സ്ത്രീകളും ഇത്തരക്കാരെ കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്.എന്നാൽ ഒരു യുവതി തന്നെ ശല്യം ചെയ്ത യുവാവിന് കൊടുത്തത് നല്ല മുട്ടൻ പണിയാണ്.സംഭവം യുവതി തന്നെ വിവരിക്കുന്നത് ഇങ്ങനെയാണ്…..
”എനിക്ക് വിലയിടുവാന്‍ വന്നവന് ഞാനൊരു പണികൊടുത്തു. സ്ത്രീകളുടെ മൊബൈല്‍ നമ്പര്‍ തപ്പിയെടുത്ത് ഫോണ്‍വിളിച്ച് അസഭ്യം പറയുന്നവര്‍ക്ക് ഇതൊരുപാഠമാകട്ടെ. കഴിഞ്ഞ ദിവസം അപരിചിതമായ ഒരു നമ്പറില്‍ നിന്ന് ഒരു ഫോണ്‍കോള്‍ വന്നു. എന്നെ എത്രരൂപയ്ക്ക് കിട്ടും . ഇതായിരുന്നു ഫോണ്‍ വിളിച്ചവന്റെ ആവശ്യം. കോളുകളും മെസേജുകളുടെയും ബഹളമായിരുന്നു പിന്നീട്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വയ്‌ക്കേണ്ട ഗതികേടിലായി. മറ്റൊരുത്തന്റെ വിവരക്കേടിന് ഫോണ്‍ ഓഫ് ചെയ്യേണ്ട കാര്യമില്ലല്ലോ..പിന്നെ അവനെ അങ്ങോട്ട് വിളിച്ച് കണക്കിന് ചീത്ത വിളിച്ചു. പോലീസില്‍ പരാതി നല്‍കുമെന്നും കോടതി കയറ്റുമെന്നും ഭീഷണിപ്പെടുത്തിയതോടെ അവന്‍ പേടിച്ച് കരയുവാന്‍ തുടങ്ങി. എവിടെ നിന്ന് നമ്പര്‍ കിട്ടിയെന്നുകൂടി അവന്‍ പറഞ്ഞതോടെ ഞാന്‍ ഞെട്ടി.
എന്റെ നാട്ടുകാരനായ ഒരു ‘മോന്‍’ വാട്‌സ്അപ് ഗ്രൂപ്പില്‍ എന്റെ നമ്പര്‍ പോസ്റ്റ് ചെയ്തു. ‘സൂപ്പര്‍സാധനമാണ് ‘ എന്ന് അടിക്കുറിപ്പും നല്‍കി. എന്റെ നാട്ടുകാരനായ, എന്നെ കണ്ടാല്‍ ചേച്ചിയെന്ന് വിളിച്ച് ഓടിവരുന്ന ഒരു നല്ലമോന്‍ ആണ് എനിക്ക് വിലയിട്ടത്. അങ്ങനെ വിട്ടാല്‍ ശരിയാകില്ലല്ലോ..കേസ് കൊടുക്കുവാന്‍ തീരുമാനിച്ചു. സംഭവം കൈവിട്ടു പോവുകയാണെന്ന് അറിഞ്ഞ് ആ പയ്യന്‍ യുവജന പാര്‍ട്ടിയുടെ നേതാക്കന്മാരെ കൊണ്ട് വിളിപ്പിച്ചു കേസ് കൊടുക്കരുതെന്ന് അഭ്യര്‍ഥിക്കുവാന്‍. എന്നെ അപമാനിച്ച ആ പയ്യന്‍ ആ പാര്‍ട്ടിയുടെ സ്ഥലത്തെ സെക്രട്ടറിയാണ് പോലും. ഇത്തരക്കാരെയാണോ നിങ്ങള്‍ സെക്രട്ടറിയാക്കുന്നതെന്ന് പറഞ്ഞ് പാര്‍ട്ടിക്കാര്‍ക്കും കണക്കിന് കൊടുത്തു.
കഷ്ടപ്പെട്ട് പഠിച്ച് ഇല്ലായ്മയില്‍ നിന്ന് പൊരുത് മുന്നോട്ട് വന്ന സ്ത്രീയാണ് ഞാന്‍. എന്റെ മാനം ആരുടെയും മുന്നില്‍ അടിയറവ് വയ്ക്കില്ല. കേസുമായി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ച സമയത്താണ് ആ പയ്യന്റെ അച്ചന്‍ അപേക്ഷയുമായി വീട്ടിലെത്തിയത്. എന്റെ അച്ചന്റെ പ്രായത്തിലുളള ഒരാളുടെ കണ്ണുകള്‍ ഞാന്‍ കാരണം നിറയേണ്ട. കേസ് കൊടുക്കില്ലെന്ന് ഞാന്‍ പറഞ്ഞു. പകരം ചെയ്ത തെറ്റിന് പ്രായശ്ചിത്വമായി അഭയയിലോ ശ്രീചിത്ര ഹോമിലോ, ഗാന്ധി ഭവനിലോ 25,000 രൂപ അവന്റെ പേരില്‍ സംഭാവന നല്‍കണം. ആ രസീത് എന്നെ കാണിച്ചാല്‍ കേസ് കൊടുക്കാതെ ഒഴിവാക്കാം. മകനെ പോലീസ് അറസ്റ്റ് ചെയ്യുന്നത് കാണുവാന്‍ സാധിക്കാതെ ആ അച്ചന്‍ പറഞ്ഞത് പോലെ അനുസരിച്ചു. ശ്രീചിത്ര ഹോമില്‍ 25,000 രൂപ അടച്ചതിന്റെ രസീതുമായി പിറ്റേന്ന് തന്നെ നേരില്‍ കണ്ടു. പാര്‍ട്ടിയില്‍ നിന്ന് അവനെ പുറത്താക്കുമെന്നും നേതാക്കള്‍ അറിയിച്ചു. നാളെ അവനെ തിരിച്ചെടുക്കുമായിരിക്കും; ഇല്ലായിരിക്കും. എന്തായാലും സ്ത്രീകളെ അപമാനിക്കുവാന്‍ അവന്‍ ഇനി ഒന്ന് അറയ്ക്കും”.
Leave a Reply