Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി :ഏറെ കോളിളക്കമുണ്ടാക്കിയ ഐ പി എല്‍ വാതുവെപ്പ് വിവാദത്തില്‍ ധാരാളം പെണ്‍കുട്ടികളുടെ പേരുകള്‍ ശ്രീയുടെ കാമുകിമാര്‍ എന്ന പേരില്‍ പുറത്തുവന്നിരുന്നു .അതില്‍ മുഖ്യമായും പറഞ്ഞു കേട്ട പേരാണ് പ്രശസ്ത സിനിമാ താരമായ ലക്ഷ്മി റായുടെ പേര്.എന്നാല്‍ ശ്രീയുമായും ബന്ധമുണ്ടെന്ന പേരില്‍ പ്രശ്നത്തിലായിരിക്കുകയാണ് ലക്ഷ്മി റായ് ഇപ്പോള്‍ .ശ്രീശാന്തുമായുള്ള ബന്ധംമൂലം രണ്ട് സിനിമയില്‍ നിന്ന് നടി ലക്ഷ്മി റായിയെ ഒഴിവാക്കി എന്നാണ് വാര്‍ത്ത .ശ്രീശാന്തും ലക്ഷ്മി റായിയും ഒന്നിച്ചുള്ള ദ്യശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതാണ് ലക്ഷ്മി റായിക്ക് തിരിച്ചടിയായിരിക്കുന്നത് .നായികയെ നെഗറ്റീവ് ക്യാരക്ടറായി പ്രേക്ഷകര്‍ കാണുമോ എന്ന ആശങ്കയും പോലീസ് നിരീക്ഷണമുണ്ടാകുമോ എന്ന ഭീതിയുമാണ് നിര്‍മ്മാതാക്കളെ ലക്ഷ്മി റായിയെ ഒഴിവാക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. എന്നാല്‍ ഇപ്പോള്‍ വാതുവയ്പ്പ് വിവാദങ്ങള്‍ ഏകദേശം കെട്ടടങ്ങിയതിനാല്‍ തനിക്ക് വീണ്ടും അവസരങ്ങള്‍ ലഭിച്ച് തുടങ്ങിയതായി ലക്ഷ്മി റായ് വ്യക്തമാക്കി. ശ്രീശാന്തുമായി ലക്ഷ്മി റായിക്കുള്ള അടുപ്പമാണ് ധോണിയുമായുള്ളശ്രീശാന്തിൻറെ ഉടക്കിന് കാരണമെന്നും നേരത്തെ പ്രചാരണമുണ്ടായിരുന്നു.എന്നാൽ ഇപ്പോൾ താന്‍ ഒരു ബിസ്സിനസ്സുകാരനുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകുമെന്നുമാണ് നടി വ്യക്തമാക്കി. അതുപോലതന്നെ ശ്രീശാന്തിൻറെയും വിവാഹം തീരുമാനിച്ചുകഴിഞ്ഞു.
Leave a Reply