Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 9:47 am

Menu

Published on July 11, 2014 at 10:22 am

റിയാലിറ്റി ഷോയ്ക്കിടെ വിധി കര്‍ത്താക്കളുമായി ശ്രീശാന്തിൻറെ രൂക്ഷ വാക്കേറ്റം !

sreesanth-reacts-to-judges-comments-in-jhalak-dikhhla-jaa-7-riality-show

റിയാലിറ്റി ഷോയ്ക്കിടെ മുൻ ക്രിക്കറ്റ് താരം ശ്രീശാന്ത് വിധി കര്‍ത്താക്കളുമായി വാക്കേറ്റം നടത്തി. സോണി ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ജലക്ക് ദിക്കലാജാ എന്ന നൃത്ത റിയാലിറ്റി ഷോയ്ക്കിടെയാണ് ഇതില്‍ മത്സരാര്‍ഥിയായ ശ്രീശാന്ത്‌ തൻറെ പ്രകടനത്തെ മോശമായി വിലയിരുത്തിയ വിധി കർത്താക്കളുമായി വാക്കേറ്റം നടത്തിയത്. ശ്രീശാന്തിനോട് മോശം പ്രകടനമാണെന്ന് പറഞ്ഞ റോസ് ഡിസൂസയോട് ഇതു തൻറെ മികച്ച പ്രകടനമെന്ന് ശ്രീശാന്ത് ദേഷ്യത്തോടെ തിരിച്ച് പറഞ്ഞു. ബോളിവുഡ് താരങ്ങളായ മാധുരി ദീക്ഷിതും കരണ്‍ ജോഹറും ഈ റിയാലിറ്റി ഷോയിലെ ജഡ്ജുകളാണ്. എവിടെയാണ് ശ്രീശാന്തിന് തെറ്റ് പറ്റിയതെന്ന് ചോദിച്ച മാധുരി ദീക്ഷിതിനോട് ശ്രീശാന്ത് മറുപടി പറഞ്ഞെങ്കിലും ജഡ്ജായ കരണ്‍ ജോഹറിന് അത് തീരെ രസിച്ചില്ല. പിന്നീട് ശ്രീശാന്ത് സെറ്റിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.ക്രിക്കറ്റ്കോ ഗ്രൗണ്ടിലെ അമിത പ്രകടനങ്ങൾ പലപ്പോഴും ശ്രീശാന്തിനെ വിവാദത്തിലാക്കിയിട്ടുണ്ട്. കോഴയാരോപണത്തെ തുടർന്ന് ശ്രീശാന്ത്‌ ആജീവനാന്ത വിലക്കും നേരിട്ടിട്ടുണ്ട്.ശ്രീശാന്തിനെ കൂടാതെ ഗായകൻ സുഖീന്ദർ സിംഗും പുരബ് കോഹ്ലിയും സോഫി ചൗധരിയും ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നുണ്ട്. ബോളിവുഡ് നടൻ രണ്‍വീർ ഷൂരിയാണ്‌ ഈ ഷോയുടെ അവതാരകൻ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33