Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 1:45 pm

Menu

Published on June 25, 2013 at 10:51 am

താനും ജിജുവും തെറ്റ് ചെയ്തിട്ടില്ലന്ന് ശ്രീശാന്ത്‌

sreesanths-friend-jiju-claims-innocence

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് എസ്. ശ്രീശാന്തില്‍നിന്നും മൊഴിയെടുത്തു. ഐ.പി.എല്‍ ക്രിക്കറ്റ് ഒത്തുകളിയുമായി ബന്ധപ്പെട്ടാണ് മലയാളി താരം എസ്. ശ്രീശാന്തിന്റെ മൊഴിയെടുത്തത് .ബി.സി.സി.ഐയുടെ അഴിമതിവിരുദ്ധ സെല്‍ തലവന്‍ ഡോ. രവി സവാനിയുടെ മൊഴിയെടുപ്പ് രണ്ടു മണിക്കൂറിലേറെ നീണ്ടു നിന്നു. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അജിത് ചണ്ഡില, അങ്കിത് ചവാന്‍ എന്നിവരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് രവി സവാനിയെ ബി.സി.സി.ഐ അന്വേഷണത്തിന് നിയോഗിച്ചത്.‘ജിജു ജനാര്‍ദനനുമായുള്ള ബന്ധത്തെ കുറിചുള്ള ചോദ്യത്തിന് മറുപടിയായി ശ്രീശാന്ത് പറഞ്ഞത്, ജിജു വളരെ കാലമായി അറിയുന്ന കൂട്ടുകാരനാണ്. അയാളുമായി നല്ല സൗഹൃദത്തിനപ്പുറം ഇടപാടുകള്‍ ഒന്നുമില്ല. അയാള്‍ തെറ്റായി ഒന്നും ചെയ്യുമെന്ന് കരുതുന്നില്ല എന്നായിരുന്നു .

Loading...

Leave a Reply

Your email address will not be published.

More News