Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബി.സി.സിഐയുടെ തീരുമാനത്തിനെതിരെ ശ്രീശാന്ത് കോടതിയിലേക്ക്. ശ്രീശാന്തിന് വിലക്ക് കല്‍പ്പിച്ചത് സ്വാഭാവിക നീതിക്ക് എതിരാണെന്ന് അഭിഭാഷക റബേക്ക ജോണ്‍ പറഞ്ഞു.ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ വിലക്ക് ജീവിതത്തില്‍ താന്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണെന്ന് കഴിഞ്ഞ ദിവസം ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
കേസ് കോടതിയുടെ പരിഗണനയിലിരിക്കെ തിരക്കുപിടിച്ച് ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തേണ്ടിയിരുന്നില്ല. ഡല്‍ഹി പോലീസിന്റെ കുറ്റാരോപണങ്ങള്‍ മാത്രം കണക്കിലെടുത്താണ് തീരുമാനം. ബി.സി.സി.ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ ശ്രീശാന്തിനെ ബലിയാടാക്കുകയായിരുന്നുവെന്നും ശ്രീശാന്തിന്റെ അഭിഭാഷകയായ റബേക്ക ആരോപിച്ചു.
Leave a Reply