Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 4:44 pm

Menu

Published on September 5, 2015 at 11:12 am

അഷ്ടമിരോഹിണി ആചരിക്കേണ്ടതെങ്ങനെ…?

sri-krishna-jayanti-and-janmashtami

ശാപം നിമിത്തം അദിതി, ദിതി എന്നിവർ ദേവകി, രോഹിണി എന്നിവരായി ഭൂമിയിൽ ജനിച്ചു. ഇവർ വസുദേവരുടെ ഭാര്യമാരായി. നാരായണൻ എന്ന ഋഷിയുടെ പുനർജന്മമാണു ശ്രീകൃഷ്ണൻ.

ജന്മാന്തരദുരിതം തീർക്കാനും സർവ ഐശ്വര്യങ്ങളും നൽകാനുമായി ജനിച്ച ശ്രീകൃഷ്ണന്റെ ജന്മദിനം കുട്ടികളുടെ ജന്മദിവസം പോലെ തന്നെ നാമജപത്തോടുകൂടിയും സദ്യവട്ടങ്ങളോടുകൂടിയും ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ദേവീക്ഷേത്രങ്ങളിലും ആചരിക്കേണ്ടതാണ്. ദേവി ഇല്ലായിരുന്നുവെങ്കിൽ ശ്രീകൃഷ്ണനു രക്ഷപ്പെടാൻ പറ്റുകയില്ല. ദേവിയുടെ കാലുപിടിച്ചതിനാൽ കംസനെ വെറുതെ വിടുകയും തന്റെ മരണത്തിനുത്തരവാദിയായ ശ്രീകൃഷ്ണനെ കണ്ടുപിടിക്കാൻ ആജ്ഞാപിക്കുകയും ചെയ്തു. രണ്ടു പേരുടെയും ജന്മദിനം ഒരു ദിവസമാണ്. അതിനാൽ ദേവീക്ഷേത്രങ്ങളിൽ ദേവീഭാഗവതം, ദേവീമാഹാത്മ്യം, മന്ത്രങ്ങൾ എന്നിവ ചൊല്ലുകയും സദ്യവട്ടങ്ങളും മറ്റും നടത്തുകയും വേണം.

ശ്രീകൃഷ്ണചൈതന്യം പ്രസരിക്കുന്ന ക്ഷേത്രങ്ങളിൽ പുരാണപാരായണവും നാമജപങ്ങളും ഹോമങ്ങളും ചെയ്യണം. അങ്ങനെ ചെയ്താൽ എല്ലാ ഐശ്വര്യങ്ങളും ലഭിക്കും. അന്ത്യകാലത്ത് സുഖമരണമാകുന്ന മോക്ഷം ലഭിക്കുമെന്നും പാപം നശിക്കുമെന്നും പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News