Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് താര സുന്ദരി ശ്രീദേവിയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇറുകിയതും ഗ്ളാമറസുമായ വസ്ത്രങ്ങള്‍ ധരിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ശ്രീദേവി ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്.അടുത്തിടെ പങ്കാളി ബോണി കപൂറിനൊപ്പം താരം അഴകളവുകള്‍ തുറന്നു കാട്ടുന്ന രീതിയില്‍ പ്രത്യക്ഷപ്പെട്ടത്.ശരീരവടിവുകള്‍ കൃത്യമായി നിര്‍ണ്ണയിക്കപ്പെടുന്ന രീതിയിലുള്ള ടോപ്പും ബ്രൗണ്‍ നിറത്തിലുള്ള ജീന്‍സും ധരിച്ചായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. പിങ്ക് നിറം ചാര്‍ത്തിയ നഖവും കറുത്ത മുടിയും കറുത്ത സണ്‍ഗ്ളാസുമൊക്കെയായി ഇന്ത്യയിലെ സകല തലമുറയിലെ പുരുഷകേസരികളെയും ഇളക്കുന്ന രീതിയിലായിരുന്നു താരം വേദിയിലെത്തിയത്.ഇന്ത്യയുടെ കിം കര്‍ദാഷിയാനായി മാറുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഭര്‍ത്താവ് ബോണികപൂര്‍ വെറും സാധാരണ വേഷത്തില്‍ എത്തിയപ്പോള്‍ ശ്രീദേവി എല്ലാവരുടേയും കണ്ണു തള്ളിക്കുക തന്നെ ചെയ്തു. കിം കര്‍ദാഷിയാന്‍ ചെല്ലുന്നിടത്ത് എന്ന പോലെ താരത്തെ കാണാന്‍ ആരാധകര്‍ തള്ളിക്കയറിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും നിസ്സഹായരായ അവസ്ഥയില്‍ ആയിരുന്നു.
Leave a Reply