Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആരാധകരെയെല്ലാം ഞെട്ടിച്ച് കൊണ്ട് ശ്രിന്ദയുടെ മേക്കോവർ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കയാണ്. ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കുവെച്ച ചിത്രത്തിന് നിരവധി കമൻറുകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. മിക്ക താരങ്ങളും അവരുടെ മേക്കോവര്‍ കൊണ്ട് പലപ്പോഴും ആരാധകരെ ഞെട്ടിക്കാറുണ്ട്. വളരെ മെലിഞ്ഞ് സുന്ദരിയായ ശ്രിന്ദയുടെ ഫോട്ടോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗൃഹലക്ഷ്മിയ്ക്ക് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിലാണ് നടി ഈ പുതിയ ലുക്കിൽ പ്രത്യക്ഷപ്പെട്ടത്. 15,000 ത്തോളം ആളുകളാണ് ഒരു ദിവസം കൊണ്ട് ഈ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്തിരിക്കുന്നത്.
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് ശ്രിന്ദ. ഇതിനോടകം തന്നെ ഒട്ടുമിക്ക മലയാള യുവ താരങ്ങൾക്കൊപ്പവും ശ്രിന്ദ അഭിനയിച്ച് കഴിഞ്ഞു. ഫോര്‍ ഫ്രണ്ട്സ്, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ സിനിമകളിലൂടെ അഭിനയരംഗത്തെത്തിയ ശ്രിന്ദ 1983 എന്ന ചിത്രത്തിലൂടെയാണ് മലയാളി മനസ്സുകളില്‍ ഇടം നേടിയത്. ഈ ചിത്രത്തിലെ ‘മേക്കപ്പ് കൂടിപ്പോയോ ചേട്ടാ’ എന്ന് ചോദിക്കുന്ന ശ്രിന്ദയെ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കാൻ സാധ്യതയില്ല. മിക്ക സിനിമകളിലും നായികയ്‌ക്കൊപ്പം നില്‍ക്കുന്ന വേഷമാണ് ശ്രിന്ദയെ തേടിയെത്തിയത്. എന്തായാലും ശ്രിന്ദയുടെ പുതിയ ലുക്ക് ആരാധകരെയെല്ലാം ഞെട്ടിച്ചിരിക്കയാണ്.
Leave a Reply