Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചിന്താവിഷ്ടയായ ശ്യമാളയ്ക്ക് ശേഷം ശ്രീനിവാസനും സംഗീതയും വീണ്ടും ഒരുമിക്കുന്നു.ചിത്രത്തിന് ‘നഗരവാരിധി നടുവില്‍ ഞാന്‍’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസൻറെ ഭാര്യയായി അഭിനയിച്ച സംഗീത വിവാഹ ശേഷം സിനിമയിൽ നിന്നും വർഷങ്ങളോളം വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും ശ്രീനിവാസൻറെ കൂടെ തന്നെയാണ് താരം തൻറെ രണ്ടാം വരവ് നടത്തുന്നത്. നഗരമാലിന്യമാണ് ചിത്രത്തിൻറെ പ്രധാന വിഷയം. ഇതുമൂലമുണ്ടാകുന്ന രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളുടെ തമാശയാണ് ചിത്രത്തിലുണ്ടാവുക. സത്യൻ അന്തിക്കാടിൻറെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഷിബു ബാലനാണ് ചിത്രത്ത്തിന്റെ സംവിധാനം നിർവഹിക്കുക.ഈ മാസം 22 ന് തന്നെ ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കും.
Leave a Reply