Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 9:38 am

Menu

Published on August 14, 2014 at 12:39 pm

ക്യാൻസർ ബാധിച്ച് മുടി പോയവർക്ക് സ്വന്തം മുടി മുറിച്ച് നൽകി വിദ്യാർഥികൾ മാതൃകയായി

st-thomas-school-students-donates-hair-for-cancer-patients-wigs

പാലക്കാട് : ക്യാൻസർ ബാധിച്ച് മുടി നഷ്ടപ്പെട്ടവർക്ക് സ്വന്തം മുടി മുറിച്ച് നൽകി വിദ്യാർഥികൾ മാതൃകയായി. പാലക്കാട് സെൻറ് തോമസ് സ്കൂളിലെ വിദ്യാർഥികളാണ് മുടി മുറിച്ചു നൽകിയത്. ഹെയര്‍ ഫോര്‍ ഹോപ്പ് എന്ന ഈ ചടങ്ങിൻറെ ഉദ്ഘാടനം ചലച്ചിത്ര നടി മഞ്ജു വാര്യർ നിർവഹിച്ചു. സ്കൂളിലെ വിദ്യാർഥികളും അദ്ധ്യാപകരുമടക്കം 45 പേരാണ് ഈ ചടങ്ങിൽ മുടി മുറിച്ചു നൽകിയത്. ഹെയര്‍ ഫോര്‍ ഹോപ്പ് എന്ന എന്‍ജിഒ യുടെയും ധാത്രി ഹെയര്‍ഓയിലിന്റെയും നേതൃത്വത്തിലായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചിരുന്നത്. വിദ്യാർഥികളിൽ ഒരാളായ സ്നേഹ എന്ന പതിനൊന്നു വയസ്സുകാരി തൻറെ നീളൻ മുടി മുറിച്ചു നൽകിയപ്പോൾ കണ്ടു നിന്നവരുടെയെല്ലാം മനസ്സ് നിറഞ്ഞു. നീളന്‍ മുടി മുറിച്ചെടുത്ത ശേഷം സ്നേഹയ്ക്ക് മഞ്ജുവാര്യര്‍ വാത്സല്യത്തോടെ നെറ്റിയില്‍ ഒരു മുത്തവും നല്‍കി.

കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News