Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍ലി വെയ്ന്‍സ്റ്റീനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ തുടക്കമിട്ട മീ റ്റൂ ഹാഷ് ടാഗ് ക്യാമ്പയിനിലൂടെ തങ്ങള്‍ അനുഭവിച്ച ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുത്തി നിരവധി സ്ത്രീകളാണ് രംഗത്തെത്തി കൊണ്ടിരിക്കുന്നത്.
ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ നടി അലീസ മിലാനോയുടെ ട്വീറ്റോടെയാണ് ഇതിനു തുടക്കമായത്. മീ റ്റൂ എന്ന ഹാഷ് ടാഗ് നല്‍കി നിങ്ങള്‍ നേരിട്ട അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു അലീസ.
സിനിമാ ലോകത്തു നിന്നുമായിരുന്നു ക്യാമ്പയിനിന്റെ തുടക്കമെങ്കിലും ഇപ്പോഴത് എല്ലാ മേഖലയിലേക്കും വ്യാപിച്ചിരിക്കുകയാണ്. പുരുഷന്മാരും വെളിപ്പെടുത്തലുമായി എത്തിയിട്ടുണ്ട്. ദിനംപ്രതി ക്യാമ്പയിനിന് പിന്തുണയറിയിച്ച് വരുന്നവരുടേയും എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ പ്രശസ്ത സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും അഭിനേത്രിയുമായ മല്ലിക ദുവയും ക്യാമ്പയിനിന്റെ ഭാഗമായി തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയത്.
ഏഴാം വയസില്‍ സ്വന്തം കാറില്‍ വെച്ചുതന്നെയാണ് മല്ലിക ദുവയ്ക്ക് ദുരനുഭവമുണ്ടായത്. അമ്മയായിരുന്നു കാര്‍ ഡ്രൈവ് ചെയ്തിരുന്നത്. പിന്‍ സീറ്റില്‍ ഒപ്പമിരുന്നയാള്‍ തന്റേയും 11 വയസുണ്ടായിരുന്ന ചേച്ചിയുടേയും ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിക്കുകയും വസ്ത്രത്തിനുള്ളിലൂടെ കയ്യിടുകയും ചെയ്തതായി മല്ലിക പറയുന്നു.
സംഭവം നടക്കുമ്പോള്‍ മറ്റൊരു കാറിലായിരുന്നു തങ്ങളുടെ അച്ഛന്‍ പിന്നീട് സംഭവമറിഞ്ഞപ്പോള്‍ അയാളുടെ താടിയെല്ല് ഇടിച്ച് ഇളക്കിയെന്നും മല്ലിക കുറിച്ചു.
Leave a Reply