Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍ : അമേരിക്കയില്‍ അറസ്റ്റ് ചെയ്ത ഇന്ത്യന്‍ കോണ്‍സുലേറ്റ് നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡയെ വസ്ത്രമഴിച്ചു ദേഹപരിശോധന നടത്തിയെന്ന് റിപ്പോര്‍ട്ട്.വിസയില്‍ കൃത്രിമം കാട്ടിയ കുറ്റത്തിനാണ് ദേവയാനി അറസ്റ്റിലാകുന്നത്.ഇവരെ നഗ്നയാക്കി പരിശോധന നടത്തിനു ശേഷം വിലങ്ങണിയിച്ച് കൊടുംകുറ്റവാളികള്‍ക്കും മയക്കുമരുന്നുകേസിലെ പ്രതികള്‍ക്കുമൊപ്പം ജയിലില്‍ പാര്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ട് പുറത്തുവന്നു. എന്നാല്‍, സംഭവത്തില്‍ ദേവയാനി കോബ്രഗേഡ് പ്രതികരിച്ചിട്ടില്ല.കഴിഞ്ഞ വ്യാഴാഴ്ചയാണ് ദേവയാനിയെ ന്യൂയോര്‍ക് പൊലീസ് പിടികൂടിയത്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ കാര്യാലത്തിലെ രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ, വനിതാ വിഭാഗം ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായ ദേവയാനിയുടെ അറസ്റ്റ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. കുട്ടികളെ പരിചരിയ്ക്കാനുള്ള ആയമാരെ യുഎസിലേയ്ക്ക് കൊണ്ട് വരുന്ന വിസ രേഖകളില്‍ ക്രമക്കേട് നടത്തിയെന്നതാണ് ഉദ്യോഗസ്ഥയ്‌ക്കെതിരായ കേസ്.ദേവയായിയുടെ അറസ്റ്റില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം യു.എസിനെ അറിയിച്ചിരുന്നു.പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിയ്ക്കാവുന്ന കുറ്റമാണ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ചുമത്തിയിരിയ്ക്കുന്നത്.ഇവരെ പിന്നീട് 2,50,000 ഡോളറിന്‍െറ ജാമ്യത്തില്‍ ഫെഡറല്‍ കോടതി വിട്ടയച്ചിരുന്നു.സംഭവത്തെ തുടര്‍ന്ന് ലോക്‌സഭാ സ്പീക്കര്‍ മീരകുമാറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും യു.എസ് എം.പിമാരുമായുള്ള ചര്‍ച്ചകള്‍ റദ്ദാക്കിയിട്ടുണ്ട്. ദേവയായിയുടെ അറസ്റ്റില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം യു.എസിനെ അറിയിക്കുകയും ചെയ്തു.
Leave a Reply