Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മനക്ഷത്രങ്ങൾ സ്വാധീനിക്കുന്നുണ്ട്. ഇവയ്ക്ക് മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ദുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കും. 360 ഡിഗ്രി വരുന്ന രാശിചക്രത്തെ 27 ആയി വിഭജിച്ചതില്‍ ഒരു ഭാഗമാണ് ഒരു നക്ഷത്രം.ഒരു വ്യക്തി ജനിച്ച സമയത്തെ നക്ഷത്രമാണ് ആ വ്യക്തിയുടെ ജന്മനക്ഷത്രമായി നാം കണക്കാക്കുന്നത്.പലർക്കും നിശ്ചയമില്ലാത്ത കാര്യമാണ് തങ്ങളുടെ കൂറ് ഏതാണ് എന്നത്. ചന്ദ്രന്‍ തന്‍റെ സഞ്ചാരത്തിനിടയ്ക്ക് രണ്ടേകാല്‍ നക്ഷത്രങ്ങളുമായി ബന്ധം പുലര്‍ത്തുന്ന അല്ലെങ്കില്‍ ബന്ധപ്പെട്ടു നില്‍ക്കുന്ന കാലത്തെയാണ് കൂറ് എന്ന് പറയുന്നത്.ജനന സമയത്തെ നക്ഷത്ര, ചന്ദ്രസ്വഭാവമനുസരിച്ചാണ് ഒരു വ്യക്തിയുടെ ജീവിതം, അവന്റെ മാനസികവും ശാരീരികവുമായ തലങ്ങള്‍, യോഗഫലങ്ങള്‍, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ തുടങ്ങിയവയെല്ലാം പ്രധാനമായും രൂപപ്പെടുന്നത്.
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)
മേടക്കൂറിൽ ജനിച്ചവർക്ക് നിരവധികാര്യങ്ങൾ നിശ്ചിതസമയത്തിനുള്ളിൽ ചെയ്തുതീർക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. അതിഥികളെ സൽക്കരിക്കുന്നതിനായി അധികച്ചെലവ് വഹിക്കേണ്ടി വരും.. ഭരണസംവിധാനത്തിൽപുതിയആശയങ്ങൾ അവലംബിക്കുകയും ആത്മവിശ്വാസത്തോടുകൂടി പുതിയ ചുമതലകൾഏറ്റെടുക്കുകയും ചെയ്യും. ആരാധാനാലയങ്ങളിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാനവസരമുണ്ടാകും. വിഭാവനം ചെയ്തപദ്ധതികൾ പ്രാവർത്തികമാക്കാൻ സാധിക്കുകയും മാതാപിതാക്കളെഅനുസരിക്കുന്നതിൽആത്മസംതൃപ്തി ഉണ്ടാവുകയും ചെയ്യും.
എടവക്കൂറ്
(കാർത്തിക 45 നാഴിക, രോഹിണി,മകയിരം 30 നാഴിക)
തൊഴിൽമേഖലകളിൽപുരോഗതിയും സാമ്പത്തികനേട്ടവും ഉദാസീനമനോഭാവം ഉപേക്ഷിച്ച് ഉത്സാഹത്തോടുകൂടി പ്രവർത്തിക്കുവാനുള്ള ആത്മപ്രചോദനവും ഉണ്ടാകും. പുതിയഅവതരണശൈലിക്ക് അംഗീകാരം ലഭിക്കും. സമൂഹത്തിന്ഉപകാരപ്രദമായ കാര്യങ്ങൾക്ക് ആത്മാർഥമായിപ്രവർത്തിക്കുകയും വസ്തുവാഹന ക്രയവിക്രയങ്ങളിൽസാമ്പത്തികനേട്ടമുണ്ടാകുകായുംചെയ്യും. ഏതെങ്കിലും ഒരു ബന്ധുവിൻറെ സഹായത്താൽ പുതിയവ്യാപാരത്തിനു തുടക്കംകുറിക്കും. വഞ്ചനകളിൽ അകപ്പെടാതിരിക്കാൻ സൂക്ഷിക്കുക.
മിഥുനക്കൂറ്
(മകയിരം 30 നാഴിക, തിരുവാതിര, പുണർതം)
പ്രതിസന്ധികളെ തരണം ചെയ്യുകയും പൊതുജനാവശ്യത്തിനായിഭരണാധികാരികളെ കാണാനിടവരികയും ചെയ്യും. വിദേശത്തുള്ളവർ ഉദ്യോഗമുപേക്ഷിച്ച്ജന്മനാട്ടിലേക്ക്മാറിത്താമസിക്കാനിടവരും. സങ്കീർണപ്രശ്നങ്ങൾക്ക്ശാശ്വതപരിഹാരംകണ്ടെത്തും. വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. സ്വന്തംഉത്തരവാദിത്തങ്ങൾ അന്യരെഏൽക്കാതിരിക്കാൻ കഴിവതും ശ്രമിക്കുക.ചിലപ്പോൾ അത് അബദ്ധമാകും. വഞ്ചനയിൽഅകപ്പെടാതെസൂക്ഷിക്കണം.
കർക്കടകക്കൂറ്
(പുണർതം 15 നാഴിക, പൂയം, ആയില്യം)
താൻ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ഉപകാരപ്രദമായിത്തീരും. വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ച ഉദ്യോഗത്തിന് നിയമനം ലഭിക്കും. ഇപ്പോഴുള്ള വീടിനേക്കാൾ കൂടുതൽ സൗകര്യമുള്ള ഗൃഹം വാങ്ങാൻ തീരുമാനമുണ്ടാകും. ഉദര–ഉഷ്ണരോഗങ്ങളാൽഅസ്വാസ്ഥ്യംഅനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ആരാധനാലയങ്ങൾ സന്ദർശിക്കാനാവസരം ലഭിക്കും.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 15 നാഴിക)
കുടുംബാംഗങ്ങളോടൊപ്പം താമസിക്കുവാൻതക്കവണ്ണംതൊഴിൽക്രമീകരിക്കും. സത്യസന്ധവും നീതിയുക്തവുമായ സമീപനംഎല്ലാവിധ വിജയങ്ങൾക്കും വഴിയൊരുക്കും. മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനങ്ങൾ വന്നുചേരും. ശുഭാപ്തിവിശ്വാസത്താൽ പുതിയ കരാർ ജോലികൾ ഏറ്റെടുക്കാൻ സാധിക്കും. ഉദ്യോഗം ഉപേക്ഷിച്ച് ഉപരിപഠനത്തിനു ചേരുന്നതിനെപ്പറ്റി പുനരാലോചിക്കും. പകർച്ചവ്യാധി പിടിപെടാതിരിക്കാൻ സൂക്ഷിക്കുക. സാഹചര്യങ്ങൾക്കനുസരിച്ച് ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താനിടവരും.
കന്നിക്കൂറ്
(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)
ആശ്വാസമേകുന്ന ഘടകങ്ങൾ ഏത് രീതിയിലും വന്നുചേരും. സൗമ്യമായ സമീപനത്താൽ വിപരീത സാഹചര്യങ്ങളെ അതിജീവിക്കാൻസാധിക്കും. മനസ്സിനിണങ്ങിയവരുമായി സംസർഗത്തിലേർപ്പെടേണ്ട അവസരങ്ങൾ വന്നു ചേരും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാകും. നിശ്ചയിച്ചകാര്യങ്ങൾക്ക് അനുകൂല അവസരങ്ങൾ വന്നു ചേരും.സുരക്ഷിതമായ ഭാവിക്കു വേണ്ട ആശയങ്ങൾ ജീവിത പങ്കാളിയിൽനിന്നു താനേ വന്നുചേരും. ചിരകാലാഭിലാഷമായ വിദേശയാത്ര സഫലമാകാൻ സാധ്യതയുണ്ട്. സൗമ്യമായ സമീപനത്താൽ വിപരീതസാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയും.
തുലാക്കൂറ്
(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)
പ്രവർത്തനമേഖലകളിൽ പ്രതീക്ഷിച്ചതിലുപരി പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസുഖവും ഉണ്ടാകും. അസാധ്യമെന്നു കരുതിയ പല കാര്യങ്ങളും നിഷ്പ്രയാസം സാധിക്കും. മാതാപിതാക്കളുടെ താത്പര്യമനുസരിച്ച് തൊഴിൽ ക്രമീകരിക്കും. പ്രവർത്തനമേഖലകളിൽ പ്രതീക്ഷിച്ചതിലും കൂടുതൽ പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകും. ഭക്ഷ്യവിഷബാധയേൽക്കാൻ സാധ്യതയുണ്ട്.
വൃശ്ചികക്കൂറ്
(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)
ശത്രുതാമനോഭാവത്തിലായിരുന്നവരുമായി രമ്യതയിലാവും. മാതാപിതാക്കളുടെ ആവശ്യങ്ങൾപരിഗണിക്കും. മംഗളകർമങ്ങൾക്ക് നേതൃത്വം നൽകാനുള്ള അവസരങ്ങൾ വന്നുചേരും. സന്താനസംരക്ഷണത്താൽ മനസ്സിന് ആശ്വാസമുണ്ടാകും. പുതിയ ഗൃഹം വാങ്ങാൻ തീരുമാനമെടുക്കും.വ്യാപാര രംഗത്ത് സാമ്പത്തിക നേട്ടവും പുരോഗതിയും ഉണ്ടാവും. ജോലിസംബന്ധമായ കാര്യങ്ങളാൽ ജീവിതപങ്കാളിയോടൊപ്പമല്ലാതെ താമസിക്കുന്നവർക്ക് ഒരുമിച്ച് കഴിയാൻ അവസരം വന്നു ചേരും.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കലാകായികമത്സരങ്ങളിൽവിജയിക്കും.കുടുംബത്തിൽസ്വസ്ഥതയുംസമാധാനവും ബന്ധുസഹായവും ഉണ്ടാകും. ഔദ്യോഗികപദവിക്ക് സ്ഥാന ചലനമുണ്ടാകും. അസുലഭ നിമിഷങ്ങളെ അനിർവചനീയമാക്കുന്നതിൽ ആത്മസംതൃപ്തി തോന്നും. പരീക്ഷണനിരീക്ഷണങ്ങളിൽവിജയിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. അവഗണിക്കപ്പെട്ടകാര്യങ്ങൾപരിഗണിക്കപ്പെടുന്നത്ആശ്വാസമാകും. കലാകായികമത്സരങ്ങളിൽവിജയിക്കും. ഔദ്യോഗികപദവിക്ക്സ്ഥാനചലനമുണ്ടാകും.ഉദര–ഉഷ്ണരോഗങ്ങളാൽഅസ്വാസ്ഥ്യം ഉണ്ടാകാനിടയുണ്ട്.
മകരക്കൂറ്
(ഉത്രാടം 45 നാഴിക, തിരുവോണംഅവിട്ടം 30 നാഴിക)
പരീക്ഷണ നിരീക്ഷണങ്ങളിൽ വൻ വിജയിക്കും. സ്വന്തം ചുമതലകൾ അന്യരെ ഏൽപ്പിക്കാതിരിക്കുക. സംഭവബഹുലമായവിഷയങ്ങളെഅഭിമുഖീകരിക്കേണ്ടതായിവരും. ആരോഗ്യം തൃപ്തികരമായിരിക്കും. സന്താനസംരക്ഷണത്താൽ മനസ്സിന് ആശ്വാസമുണ്ടാകും. അവസരങ്ങൾപരമാവധിപ്രയോജനപ്പെടുത്താൻ ശ്രമിക്കുക. ആശ്രയിച്ചുവരുന്നവർക്ക് അഭയംനൽകും. മനസ്സിലെ ആഗ്രഹങ്ങൾ സഫലമാകും.
കുംഭക്കൂറ്
(അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക)
മനസ്സാന്നിധ്യം കൈവിടാതെ പ്രവർത്തിച്ചാൽ അബദ്ധങ്ങൾ ഒഴിവാക്കാൻ സാധിക്കും. കുറഞ്ഞ വിലയ്ക്ക് ഭൂമിയോ ഗൃഹമോ വാങ്ങാൻ അവസരമുണ്ടാകും.ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങിയേക്കും. വ്യാപാര രംഗത്ത് പുരോഗതി കുറയും. ഭൂരിപക്ഷ അഭിപ്രായത്തെ മാനിക്കാൻ നിർബന്ധിതനൽകേണ്ടി വരും. അശ്രദ്ധകൊണ്ട് വീഴ്ചകൾ വരാനിടയുണ്ട്.
മീനക്കൂറ്
(പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)
പ്രതിഭകളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കും. പുതിയ വ്യാപാരവ്യവസായം തുടങ്ങാൻധാരണയാകും. വിദേശ ഉദ്യോഗത്തിന് തടസങ്ങൾ നേരിടേണ്ടി വരും. അർഥമൂല്യങ്ങളോടു കൂടിചെയ്യുന്നതെല്ലാംവിജയിക്കും. സൗമ്യമായ സമീപനത്താൽ പ്രതികൂലസാഹചര്യങ്ങളെഅതിജീവിക്കും. സഹപ്രവർത്തകരുടെസഹായസഹകരണമുണ്ടാകും. ഗൃഹം വിൽക്കുന്നതിന് കുറിച്ച് ആലോചിക്കും.
Leave a Reply