Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ജോസ് തെറ്റയിലിനെതിരായ ലൈംഗികാരോപണ കേസിലെ അന്വേഷണത്തിനും തുടര്‍നടപടികള്‍ക്കുമുള്ള സ്റ്റേ ഹൈകോടതി 10 ദിവസത്തേക്ക് കൂടി നീട്ടി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാന്‍ മാറ്റിയ സാഹചര്യത്തിലാണ് ജസ്റ്റിസ് പി. ഭവദാസൻറെ ഉത്തരവ്. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് തെറ്റയില്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണനയിലുള്ളത്. അതിനിടെ, കേസിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കി.ഭരണമുന്നണി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ തന്നെ തെറ്റയിലിനെതിരെ രംഗത്തിറക്കുകയായിരുന്നെന്ന ആരോപണം തെറ്റാണെന്ന് യുവതി വ്യക്തമാക്കി. തൻറെ ആരോപണത്തിനു പിന്നില്‍ ഏതെങ്കിലും രാഷ്ട്രീയ നേതൃത്വമില്ല. രാഷ്ട്രീയക്കാരുടെ സഹായം തേടേണ്ട സാഹചര്യമില്ല. തൻറെ സമ്മതമില്ലാതെ നിര്‍ബന്ധിച്ചാണ് തെറ്റയില്‍ ആദ്യം തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയത്. അതിനാല്‍, തെറ്റയിലിനെതിരെ ബലാത്സംഗക്കുറ്റം നിലനില്‍ക്കുന്നതാണ്. ഇതിന് ശേഷമാണ് ഇയാളുടെ ഇടപാടുകള്‍ക്ക് തെളിവുണ്ടാക്കാനായി കാമറ സ്ഥാപിച്ചത് എന്നും പരാതിക്കാരി വ്യക്തമാക്കി.വിവാഹ വാഗ്ദാനം നല്‍കി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ മാനഭംഗ കുറ്റം നിലനില്‍ക്കും.തെറ്റയിലിനും മകനുമെതിരെ മാനഭംഗക്കുറ്റം ചുമത്താന്‍ പര്യാപ്തമായ വിവരങ്ങള്‍ തൻറെ പക്കലുണ്ടെന്ന് കൂട്ടിച്ചേർത്തു.തെറ്റയില്‍ പെണ്‍കുട്ടിയുടെ ഫ്ളാറ്റില്‍ പല തവണ പോയതിന് തെളിവുകളുണ്ട്. മകനെ വിവാഹം കഴിപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് പീഡനം നടന്നതെന്നും വ്യക്തമാണ്.സമ്മതപ്രകാരമാണ് ലൈംഗികബന്ധം നടന്നതെന്ന വാദം അംഗീകരിക്കാനാവില്ല. കാമറ സ്ഥാപിച്ച് പകര്‍ത്തിയെന്നതുകൊണ്ട് സമ്മതപ്രകാരമാണ് ബന്ധം നടന്നതെന്ന് പറയാനാവില്ലെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.
Leave a Reply