Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബ്യൂണസ് അയേഴ്‌സ്: കമിതാക്കളായ സഹോദരങ്ങള്‍ മാതാപിതാക്കളെ കൊന്ന് പട്ടിക്കിട്ടുകൊടുത്തു. അര്‍ജന്റീനയിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന ഈ സംഭവം അരങ്ങേറിയത്.ലിയാന്‍ഡ്രോ അക്കോസ്റ്റ (25)എന്ന യുവാവും അര്‍ധ സഹോദരി കാരേന്‍ ക്ലെന്‍ (22) ഉം ആണ് കൊലപാതകം നടത്തിയത്. മിര്‍യാം കവല്‍സോക്ക് (52), കാരേന്റേയുടെ പിതാവ് റിച്ചാര്‍ഡോ ക്‌ളെന്‍ (54) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.ചെറുപ്പം മുതല്‍ തന്റെ മാതാവും രണ്ടാനച്‌ഛനും ചേര്‍ന്ന് തന്നേയും സഹോദരങ്ങളേയും ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും അതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നുമാണ് അക്കോസ്റ്റ പറയുന്നത്.ഇരുവരേയും വെടിവച്ച് കൊന്ന ശേഷം മൃതദേഹങ്ങള്‍ വളര്‍ത്തു നായ്ക്കള്‍ക്ക് തിന്നാന്‍ കൊടുക്കുകയായിരുന്നു. മിര്‍യാമിന്റെ എല്ലിന്റെ കഷ്ണം കണ്ടെത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. റിച്ചാര്‍ഡോയുടെ മൃതദേഹം അക്കോസ്റ്റ തിന്നതായും പറയപ്പെടുന്നു. രണ്ട് സഹോദരങ്ങള്‍ കൂടി ഇവര്‍ക്കുണ്ട്. അവര്‍ സ്‌കൂളില്‍ പോയ സമയത്താണ് കൊലപാതകം നടത്തിയത്. അതേസമയം കാരേനുമായി പ്രണയത്തിലായ ശേഷമാണ് അക്കോസ്റ്റ കൊലപാതകം നടത്തിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇയാള്‍ മാനസിക രോഗിയാണന്നും പറയുന്നു.റിച്ചാര്‍ഡോയുടേയും മിര്‍യാമിന്റെയും ആദ്യ വിവാഹത്തില്‍ ജനിച്ച മക്കളാണ് കാരേനും അക്കോസ്റ്റയും.
Leave a Reply