Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 2:45 pm

Menu

Published on September 25, 2014 at 12:27 pm

ആറ് വയസ്സുകാരിയെ ജീവനോടെ കുഴിച്ചിട്ട രണ്ടാനമ്മ അറസ്റ്റിൽ

step-mother-arrested-for-burying-alive-6-year-old-daughter

ആഗ്ര:ആറ് വയസ്സുകാരിയെ ജീവനോടെ കുഴിച്ചിട്ട രണ്ടാനമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. സുഭിക്ഷ എന്ന ആറ് വയസ്സുകാരിയെയാണ് രണ്ടാനമ്മ അർച്ചന തിവാരി ക്രൂരമായി കൊലപ്പെടുത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് പിതാവാണ് പോലീസിൽ പരാതി നൽകിയത്. വീടിനടുത്തുള്ള ക്ഷേത്രത്തിലെ പൂജാരിയാണ്‌ കുട്ടിയുടെ പിതാവായ ബുദ്ധ് വിലാസ് തിവാരി.അന്വേഷണം നടക്കുന്നതിനിടെ അര്‍ച്ചന തന്നെ പോലീസിനോട് കുറ്റ സമ്മതം നടത്തുകയായിരുന്നു. തൻറെ ഒന്നര വയസ്സുള്ള മകൻറെ ഭാവിയെ കുറിച്ചോർത്താണ് അങ്ങനെ ചെയ്തതെന്നും ,സുഭിക്ഷയെ ഇല്ലാതാക്കുകയല്ലാതെ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ലെന്നും അര്‍ച്ചന പോലീസിൽ മൊഴി നൽകി.സുഭിക്ഷയുടെ പഠനത്തിന്റേയും വിവാഹത്തിന്റേയും ചെലവുകള്‍ തൻറെ മകൻറെ ഭാവിക്ക് എന്തെങ്കിലും തടസ്സമുണ്ടാക്കുമോയെന്നും അർച്ചന ഭയപ്പെട്ടിരുന്നു.പിതാവ് പൂജാരിയായ ക്ഷേത്രത്തിനകത്ത് തന്നെയായിരുന്നു സുഭിക്ഷയെ അർച്ചന കുഴിച്ചു മൂടിയത്.ഈ സ്ഥലം അർച്ചന തന്നെ പോലീസിന് കാണിച്ചുകൊടുക്കുകയായിരുന്നു.സംഭവം പുറത്തറിഞ്ഞതോടെ ക്രോധാകുലരായ നാട്ടുകാർ അര്‍ച്ചനയെ ആക്രമിക്കാന്‍ വന്നപ്പോൾ പോലീസ് ലാത്തിച്ചാർജ്ജ് നടത്തുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News