Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍ : ലോകാവസാനമെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.എല്ലാ വര്‍ഷവും ഈ വാർത്ത പ്രചരിക്കുന്നതിന് കുറവൊന്നും ഇല്ലതാനും.സുനാമി വന്നപ്പോഴും ലോകാവസാനത്തിന്റെ തുടക്കമാണെന്ന് പ്രചാരണമുണ്ടായി. ഇപ്പോഴിതാ വിഖ്യാത ശാസ്ത്രജ്ഞനും പറയുന്നു ലോകാവസാനം അടുത്തെന്ന്.മുനുഷ്യകുലം നശിക്കാന്‍ വെറും നൂറു വര്‍ഷം മാത്രമേ ഒള്ളുവെന്ന് പറഞ്ഞത് ഭൗതിക ശാസ്ത്രജ്ഞനായ സീറ്റഫന്‍ ഹോക്കിംഗ്‌സാണ്.
ഭൂമിയിലെ മുനുഷ്യ ജീവിതം ഇനി നൂറുവര്‍ഷം മാത്രമാണെന്നാണ് സ്റ്റീഫന്‍ ഹോക്കിംങ് പറയുന്നത്. മനുഷ്യന്റെ ശാസ്ത്ര ലോകത്തെ നേട്ടങ്ങള്‍ തന്നെയാകും തിരിച്ചടിയാകുകയെന്ന് അദ്ദേഹം പറയുന്നു.മനുഷ്യന്റെ നിലനില്‍പ്പിനു ഭീഷണിയായേക്കാവുന്ന മൂന്നു കാര്യങ്ങാളാണു സ്റ്റീഫന്‍ ഹോക്കിങ്ങ്സ് ചൂണ്ടിക്കാണിക്കുന്നത്. റോബോര്‍ട്ടുകളും അന്യഗ്രഹജീവികളും മനുഷ്യന്റെ നാശത്തിനു കാരണമാകും.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെകുറിച്ച് ഗവേഷണം നടക്കുകയാണ്. ഈ പരീക്ഷണം ഫലം കണ്ടാല്‍ കമ്പ്യൂട്ടറുകള്‍ മനുഷ്യരേക്കാള്‍ ഇന്റലിജന്റ് ആകും.നൂറുവര്‍ഷത്തിനുള്ളില്‍ വലിയ ആണവയുദ്ധങ്ങള്‍ നടക്കും. ഇത് മനുഷ്യവംശത്തെ നശിപ്പിക്കും. ആണവ പരീക്ഷണങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായില്ലെങ്കില്‍ വലിയ നാശം സംഭവിക്കുമെന്നും അദ്ദേഹം പറയുന്നു.സാങ്കേതികവിദ്യ ശരിയായി ഉപയോഗിച്ചില്ല എങ്കില്‍ അതും മനുഷ്യന്റെ നിലനില്‍പ്പിനു ഭീഷണിയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.എന്തായാലും പുതിയ വാര്‍ത്തയറഞ്ഞ് ശാസ്ത്ര ലോകവും ഞെട്ടിയിരിക്കുയാണ്. സുപ്രധാനമായ പല മുന്നറിയിപ്പുകളും നല്‍കിയ ആളാണ് ഇക്കാര്യം പറഞ്ഞതെന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.
Leave a Reply