Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 11:07 pm

Menu

Published on October 10, 2014 at 5:18 pm

ഓഹരി വിപണി നഷ്ടത്തിൽ

stock-market-today

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം നേരിട്ടു .സെന്‍സെക്‌സ് 339.90 പോയന്റ് താഴ്ന്ന് 26297.38ലും നിഫ്റ്റി സൂചിക 96.80 പോയന്റ് താഴ്ന്ന് 7863.75 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോഹം, ഓട്ടോ, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിലുണ്ടായ വന്‍ വില്പന സമ്മര്‍ദമാണ് വിപണിയെ വന്‍ ഇടിവിലേയ്ക്ക് നയിച്ചത്. അറ്റാദായത്തില്‍ വര്‍ധനവുണ്ടായതിനെതുടര്‍ന്ന് ഇന്‍ഫോസിസിന്റെ ഓഹരി വിലയില്‍ 6.5 നേട്ടമുണ്ടായി. ടാറ്റ മോട്ടോഴ്‌സ്, സെസ സ്‌റ്റെര്‍ലൈറ്റ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ 4-4.5 ശതമാനം താഴ്ന്നു. ഐടിസി, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, എംആന്റ്എം, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളിൽ 2-3 ശതമാനമാണ് നഷ്ടം നേരിട്ടത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News