Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 16, 2024 7:32 am

Menu

Published on July 4, 2015 at 11:36 am

നിങ്ങളുടെ വയറ്റിൽ കാൻസർ ഉണ്ടോ..?

stomach-cancer-symptoms

പലരും ഭീതിയോടെ കാണുന്ന ഒരു അസുഖമാണ് കാൻസർ.കാന്‍സര്‍ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതും മരണസംഖ്യ കൂടുന്നതുമാണ് ഇതിനുള്ള പ്രധാന കാരണം. എന്നാല്‍ എല്ലാ കാന്‍സറും മരണത്തിനിടയാക്കുന്നവയല്ല. 50 ശതമാനത്തിലധികം കാന്‍സറുകളും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.സമയത്ത് ചികിത്സ നല്‍കിയാല്‍ കാന്‍സര്‍ പൂര്‍ണമായും മാറ്റാന്‍ സാധിക്കും. പക്ഷേ പലര്‍ക്കും അതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതാണ് പ്രശ്‌നം.ഇന്നുകാണുന്നതിൽ വെച്ച് തിരിച്ചറിയാൻ വളരെ വൈകിപ്പൊകുന്ന ഒന്നാണ് വയറ്റിലുണ്ടാകുന്ന കാന്‍സര്‍.ഇത് വളരെയധികം അപകടകാരിയാണ്.രോഗം തിരിച്ചറിഞ്ഞാൽ എത്രയും പെട്ടെന്ന് ചികിത്സ നടത്തുക എന്നതാണ് രോഗത്തിനുള്ള ഒരേയൊരു പോംവഴി.എങ്ങനെ ഇത് തിരിച്ചറിയാം എന്നതിനെ കുറിച്ചാണിവിടെ പറയുന്നത്.വയറിലെ കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളാണ്…..
അകാരണമായ തൂക്കം കുറയല്‍

ഭക്ഷണം ആവശ്യത്തിനു കഴിക്കാന്‍ കഴിയാതെ വരികയും തൂക്കത്തില്‍ കാര്യമായ കുറവു വരികയും ചെയ്യുന്നത് വയറിലെ കാന്‍സറിന്റെ ലക്ഷണമാണ്. അസിഡിറ്റിയും കൂടെയുണ്ടെങ്കില്‍ ഒട്ടും അമാന്തിക്കാതെ ഒരു ഓങ്കോളജിസ്റ്റിന്റെ പരിശോധന അനിവാര്യമാണ്.

how to reduce weight fast


നെഞ്ചെരിച്ചിലും ദഹനക്കുറവും

നെഞ്ചരിച്ചിലും അസിഡിറ്റിയും ഭക്ഷണശേഷം സാധാരണമായിരിക്കും. പക്ഷേ, ഇതു പതിവാണെങ്കില്‍ കാര്യം അപകടമാണെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. വയറിലെ ട്യൂമറിന്റെ ലക്ഷണമായിരിക്കാം ഭക്ഷണശേഷം പതിവായുള്ള നെഞ്ചെരിച്ചിലും ദഹനക്കുറവും അസിഡിറ്റിയുമെന്നാണ് ഡോക്ടര്മാര്‍ ചൂണ്ടിക്കാട്ടുന്നത്. ട്യൂമറില്‍ നിന്നുള്ള സ്രവമാണ് ദഹനത്തെ തടസപ്പെടുത്തുന്നത്. ട്യൂമര്‍ വലുതായാല്‍ ചെറുകുടലില്‍ ഭക്ഷണത്തെ തടയും. അതുകൊണ്ട് നെഞ്ചെരിച്ചില്‍ പതിവായാല്‍ അന്റാസിഡ് കഴിച്ചു പ്രതിവിധി കണ്ടെത്തുന്നവര്‍ ശ്രദ്ധിക്കണം.

STOMACH PAIN


മൂക്കൊലിപ്പും ഛര്‍ദിയും

ഛര്ദി പതിവാകുകയും ഛര്‍ദിക്കുമ്പോള്‍ പാതി ദഹിച്ച ഭക്ഷണപദാര്‍ഥങ്ങള്‍ പുറത്തുവരികയും ചെയ്താലും അത് അപകടത്തിന്റെ സൂചനയാണ്. പതിവായി മൂക്കൊലിപ്പും ഒരു ലക്ഷണമാകാം. ഭക്ഷണം കഴിച്ചാല്‍ അതു മുകളിലേക്കു വരുന്നു എന്നു തോന്നിയാലും അതു ട്യൂമറിന്റെ ലക്ഷണമാകാം. ഭക്ഷണം ട്യൂമര്‍ മൂലം ചെറുകുടലിലെത്തുന്നതു തടയുന്നതാണ് ഇത്തരത്തില്‍ അസ്വസ്ഥതകളുണ്ടാകാന്‍ കാരണമെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.

Nausea and Vomiting

മലത്തോടൊപ്പം രക്തം

മലത്തോടൊപ്പം രക്തം വരുന്നത് കാന്‍സറിന്റെ കൂടിയ തോതിലുള്ള ലക്ഷണമാണ്. ട്യൂമര്‍ വളര്‍ന്നു ഘട്ടത്തില്‍ മാത്രമേ ഈ ലക്ഷണമുണ്ടാകൂ. ട്യൂമര്‍ വളര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടാകുന്നതാണ് കാരണം. ട്യൂമര്‍ വളരുമ്പോള്‍ വയറിലെ ചെറിയ രക്തക്കുഴലുകള്‍ പൊട്ടാനും ചതയാനും ഉള്ള സാധ്യതയാണ് ഇതു കാണിക്കുന്നത്.

vomiting

വയറുവേദന

അടിവയറു കനം വയ്ക്കുന്നതും വേദനയുണ്ടാകുന്നതും ട്യൂമറിന്റെ ലക്ഷണമാകാം. അടിവയറില്‍ അമര്‍ത്തി നോക്കിയാല്‍ തടിപ്പോ മുഴയോ തോന്നുകയാണെങ്കില്‍ അതു ഡോക്ടറോടു പറയുക.

symptoms-of-Stomach-Cancer


അലസത തോന്നുക

ബ്ലഡ് കൗണ്ടിലെ കുറവും അതുമൂലമുള്ള അലസതയും ക്ഷീണവും വയറിലെ കാന്‍സറിന്റെ ലക്ഷണമാകാം. തൂക്കം കുറയുന്നതും ക്ഷീണവും മറ്റേതെങ്കിലും ആരോഗ്യപ്രശ്‌നമാണെന്നു കരുതി അവയ്ക്കു മരുന്നു കഴിക്കുന്നത് അസുഖം രൂക്ഷമാക്കുകയേ ഉള്ളൂ. അതുകൊണ്ട് ഇത്തരം അസ്വസ്ഥതകളുണ്ടെങ്കില്‍ ഉടന്‍ സംശയനിവൃത്തിക്കായി ഒരു ഡോക്ടറെ കാണുക.

Tension-Headaches

മലബന്ധവും നിറംമാറ്റവും

മലബന്ധം, വയറിളക്കം, മലം കറുത്ത നിറത്തില്‍ പോവുക തുടങ്ങിയവയും കാന്‍സറിന്റെ ലക്ഷണങ്ങളാണ്.

Stomach-Cancer-Common-for-Men-and-Women


വിഴുങ്ങാന്‍ ബുദ്ധിമുട്ട്

ഭക്ഷണം കഴിക്കുന്നതിനും ഗുളികയോ മറ്റോ വിഴുങ്ങതിനോ ബുദ്ധിമുട്ടും രോഗം മൂര്‍ച്ഛിക്കുന്ന വേളയില്‍ അനുഭവപ്പെടാം. ഇത് രോഗത്തിന്റെ തുടക്കത്തില്‍ ഉണ്ടായെന്നു വരില്ല.

pain
ലഘുഭക്ഷണവും വയറുനിറയ്ക്കും

ലഘുഭക്ഷണവും ലളിതമായ ഭക്ഷണവും കഴിച്ചാലും വയറുനിറഞ്ഞതായും വിശപ്പു മാറിയതായും തോന്നുന്നതും അപകടത്തിന്റെ ലക്ഷണമാണെന്നു ഡോക്ടര്‍ പറയുന്നു. കുറച്ചു ഭക്ഷണം കഴിച്ചാല്‍ വേണ്ടെന്നു തോന്നുന്നതും ഭക്ഷണത്തോട് വിരക്തി തോന്നുന്നതും ഇതു കാരണം കൊണ്ടുതന്നെ. ട്യൂമറിന്റെ വളര്‍ച്ച ഭക്ഷണം അന്നനാളത്തിലൂടെ കുടലിലെത്തുന്നതു തടയുന്നതും വയറു നിറഞ്ഞു എന്ന തോന്നും.

loss-of-appetite-300x300


വിട്ടുവിട്ടുള്ള ചെറിയ പനി

ശരീരത്തിലെ അണുബാധയുടെ മുന്നറിയിപ്പാണ് വിട്ടുവിട്ടുണ്ടാകുന്ന പനി. വയറില്‍ ട്യൂമറും അതുവഴി അണുബാധയും ഉണ്ടാകുമ്പോള്‍ നേരിയതോതില്‍ വിട്ടുവിട്ടു പനിയുണ്ടാകാനുള്ള സാധ്യതയേറെയാണ്. ക്ഷീണവും പനിയും ഒപ്പം നെഞ്ചെരിച്ചിലും ഉണ്ടെങ്കില്‍ അതും വയറിലെ കാന്‍സറിന്റെ ലക്ഷണമാകാം.

omit

Loading...

Leave a Reply

Your email address will not be published.

More News