Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുഖ സൗന്ദര്യം ഏവരും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ്. ഇതിനായി മിക്കവരും അശ്രയിക്കുന്നത് മേക്കപ്പിനെയും വിപണിയില്‍ സമൃദ്ധമായി ലഭിക്കുന്ന കൃത്രിമ ക്രീമുകളെയുമാണ്.
എന്നാല്‍ ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് ചര്‍മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുമെന്ന് പലരും മറക്കുന്നു. മുഖം വെളുക്കുമോ നല്ല കളര്‍ കിട്ടുമോ എന്നാല്‍ എത്ര കാശ് ചിലവാക്കാനും മടിയില്ലെന്ന മനോഭാവമാണ് പലര്‍ക്കും വെളുപ്പ് നിറം ലഭിക്കാന്‍ ആഗ്രഹിക്കാത്തവര്‍ വിരളമാണ്.
ഫേഷ്യലും ബ്യൂട്ടി ക്രീമും ഉപയോഗിച്ച് മടുത്തു എന്ന് ചിന്തിക്കുന്നവരാണോ നിങ്ങള്‍. എങ്കിലിതാ പകൃതിക്കിണങ്ങുന്ന രീതിയില്‍ സൗന്ദര്യം കൂട്ടാന്‍ പുതിയ സ്റ്റോണ്‍ മസാജ് വന്നു കഴിഞ്ഞു. സ്റ്റോണ്‍ തെറാപ്പിയിലൂടെ ആരോഗ്യവും സൗന്ദര്യവും യുവത്വവും വീണ്ടെടുക്കാം.
സ്റ്റോണ്‍ എന്നു കേള്‍ക്കുമ്പോള്‍ ഞെട്ടേണ്ട്. വീട്ടുമുറ്റത്ത് പാകിയിരിക്കുന്ന ഉരുളന്‍ കല്ലുകളോ, വെണ്ണ കല്ലുകളോ അല്ല പ്രത്യേകതരം ഹീലിങ് പവറുള്ള ബസാള്‍ട്ട് എന്ന ഇനം സ്റ്റോണാണ് ഇതിനായി ഉപയോഗിക്കുന്നത്. ബസാള്‍ട്ട് സ്റ്റോണ്‍ ഉപയോഗിച്ചുള്ള ഫേഷ്യല്‍ ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കുന്നു. ചുളിവുകളും കറുത്ത പാടുകളും അകറ്റി ചര്‍മം തികച്ചും തിളക്കമുള്ളതാക്കി തീര്‍ക്കുന്നു. സ്റ്റോണ്‍ മസാജിങ്ങിലൂടെ ശരീരത്തിന്റെയും മുഖത്തിന്റെയും രക്തചംക്രമണം കൂടുന്നു.
ചര്‍മ്മത്തിന്റ ഓജസ്സിനും തേജസ്സിനും മാറ്റു കൂട്ടുന്ന സ്റ്റോണ്‍ തെറാപ്പിയുടെ പെരുമ ഇന്നോ ഇന്നലകളിലോ അല്ല ആരംഭിച്ചത്. മറിച്ച് അഞ്ഞൂറു വര്‍ഷത്തോളം പഴക്കം വന്ന പഴമയുടെ കേട്ടറിവും അനുഭവവുമാണ് സ്റ്റോണ്‍ തെറാപ്പി.
ചര്‍മ്മത്തിലെ ചുളിവുകളും കറുത്ത പാടുകളും അകറ്റി ചര്‍മ്മം തികച്ചും തിളക്കമുള്ളതാക്കി തീര്‍ക്കുന്നു. സൗന്ദര്യം മാത്രമല്ല അരോഗ്യവും തിരിച്ചുപിടിക്കാം ഹോട്ട് സ്റ്റോണ്‍ തെറാപ്പിയിലൂടെ. മാനസിക സമ്മര്‍ദ്ദം ആകറ്റി മാനസിനെ ശാന്തമാക്കുവാനും സ്റ്റോണ്‍ തെറാപ്പി സഹായിക്കും.
സ്റ്റോണ്‍ മസാജിങ്ങിലൂടെ ശരീരത്തിന്റയും മുഖത്തിന്റയും രക്തചംക്രമണം കൂടുന്നു. ബസാള്‍ട്ട് സ്റ്റോണ്‍ കൈവശമുണ്ടെങ്കില്‍ വീട്ടിലും സ്റ്റോണ്‍ തെറാപ്പി പരീക്ഷിക്കാം.
മുഖം തണുത്ത വെള്ളത്തില്‍ നന്നായി കഴുകിയ ശേഷം പകുതി മുറിച്ച ഓറഞ്ച് ഉപയോഗിച്ച് നന്നായി മസാജ് ചെയ്യുക. 5 മിനിറ്റ് ഇത് തുടരുക. ചെറുചൂടു വെള്ളത്തില്‍ ഇട്ടിരിക്കുന്ന ബസാള്‍ട്ട് സ്റ്റോണ്‍ ഉപയോഗിച്ച് നന്നായി മസാജ് ചെയ്യുക.
ഓറഞ്ച് നീരില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് മുഖത്തെ കറുത്ത കാര അകറ്റുന്നു. ഒപ്പം ബസാള്‍ട്ട് സ്റ്റോണിന്റ ഹീലിംഗ് പവര്‍ കൂടി ആവുമ്പോള്‍ ചര്‍മത്തില്‍ സിട്രിക് ആസിഡിന്റ പ്രവര്‍ത്തനം എളുപ്പമാകുന്നു. ആഴ്ചയില്‍ 2 തവണ സ്റ്റോണ്‍ തെറാപ്പി ചെയ്യാം ചര്‍മത്തിന്റ തിളക്കം വീണ്ടെടുക്കാം ഓറഞ്ച് തന്നെ വേണമെന്നില്ല. മുഖകാന്തി വര്‍ദ്ധിപ്പിക്കുന്ന പപ്പായ, നാരങ്ങ, തക്കാളി എന്നിവയുടെ നീരും ഉപയോഗിച്ച് സ്റ്റോണ്‍ തെറാപ്പി ചെയ്യാം.
Leave a Reply