Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:20 am

Menu

Published on January 3, 2017 at 9:43 am

‘വെടിവെയ്പ്പ് ഒന്ന് നിര്‍ത്തൂ, ഈ കുഞ്ഞിന്റെ ശവശരീരമൊന്നു സംസ്‌കരിച്ചോട്ടേ….’

stop-the-firing-theres-a-funeral-mosque-at-line-of-control-told-pakistan

ജമ്മു:ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയില്‍ കഴിഞ്ഞ ഒരാഴ്ചയായി തുടര്‍ച്ചയായ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം നടക്കുകയാണ്.ഇതിനെ തുടര്‍ന്ന് ശവസംസ്ക്കാര ചടങ്ങുകൾ നടത്താൻ കഴിയാതെ വെടിവെപ്പ് നിര്‍ത്തു, ഞങ്ങള്‍ക്ക് ഒരു അന്ത്യകര്‍മം നടത്താനുണ്ടെന്ന് പാകിസ്താനോട് കശ്മീരിലെ ഒരു മുസ്ലിം പള്ളി ആവശ്യപ്പെട്ടിരിക്കുകയാണ്. വെടിവെപ്പിനെ തുടര്‍ന്ന് മരിച്ച ഒരു ബാലന്റെ ശവശരീരം സംസ്‌കരിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പള്ളിയുടെ പ്രഖ്യാപനം.

പാകിസ്താന്റെ ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസം ഉണ്ടായ വെടിവെപ്പിലാണ് കുട്ടി മരിച്ചത്. നിയന്ത്രണ രേഖയക്ക് സമീപമുള്ള നൂര്‍കോട്ട് ഗ്രാമത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിച്ചത്. എന്നാല്‍ പാകിസ്താന്റെ ഇടവിട്ടുള്ള വെടിവെപ്പിനെ തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ സാധിച്ചിരുന്നില്ല. ഇതെ തുടര്‍ന്നാണ് പ്രദേശത്തെ ഒരു മുസ്ലിം പള്ളി പാകിസ്താനോട് താല്‍കാലികമായെങ്കിലും വെടിവെപ്പ് അവസാനിപ്പിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയത്.കാശ്മീര്‍ പള്ളി അവരുടെ ഉച്ചഭാഷിണിയില്‍ കൂടിയാണ് ഇക്കാര്യം അറിയിച്ചത്.

stop-the-firing-theres-a-funeral-mosque-at-line-of-control-told-pakistan

തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ തുടര്‍ന്ന് ഗ്രാമീണരെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു,ഓരോ സ്ഥലങ്ങളില്‍ മൂന്നും നാലും ബോംബുകളും പതിക്കുന്നുണ്ട്. നിയന്ത്രണ രേഖലയില്‍ വെടിവെപ്പു തുടരുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. നിരവധി പേര്‍ ഇവിടം ഉപേക്ഷിച്ചു പോകുന്നുണ്ടെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു. പേടിച്ച് വിറച്ചാണ് കഴിയുന്നതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

stop-the-firing-theres-a-funeral-mosque-at-line-of-control-told-pakistan

അതിര്‍ത്തിയില്‍ വെടിവെപ്പു തുടരുന്ന സാഹചര്യത്തില്‍ 2003ലെ ഇന്ത്യ പാക് വെടിനിര്‍ത്തല്‍ കരാര്‍ നോക്കുകുത്തിയായിരിക്കുകയാണ്. സെപ്റ്റംബര്‍ 28-29ന് അതിര്‍ത്തിയില്‍ നടന്ന സര്‍ജിക്കല്‍ സ്ട്രൈക്കിനുശേഷം, പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും 300ലേറെ വെടിവെപ്പുകളാണ് ഉണ്ടായത്. ഷെല്ലാക്രമണങ്ങളില്‍ 14 സുരക്ഷാ സൈനികര്‍ ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News