Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2025 4:12 pm

Menu

Published on May 18, 2015 at 9:43 am

250 ഗ്രാം ഭാരമുള്ള സ്‌ട്രോബറിപ്പഴം ഗിന്നസിൽ

strawberry-weighing-250-grams-breaks-32-year-old-world-record

ടോക്യോ:250 ഗ്രാം ഭാരമുള്ള സ്‌ട്രോബറിപ്പഴം ഗിന്നസ് ബുക്കിൽ ഇടം നേടി. എട്ടു സെന്റിമീറ്റര്‍ ഉയരവും 12 സെന്റിമീറ്റര്‍ നീളവും 30 സെന്റിമീറ്റര്‍ ചുറ്റളവുമുള്ള ഈ സ്‌ട്രോബറിപ്പഴം ലോകത്തിൽ വച്ചേറ്റവും വലിപ്പംകൂടിയതും ഏറ്റവും ഭാരമുള്ളതുമായ സ്‌ട്രോബറിപ്പഴമാണ്. ജപ്പാനിലെ ഫുകുവയിലെ കര്‍ഷകന്‍ കോജി നക്കവോയുടെ കൃഷിയിടത്തിലാണ് ഈ അസാധാരണ വലിപ്പമുള്ള സ്‌ട്രോബറി ഉത്പാദിപ്പിച്ചത്.’അമാവു’ ഇനത്തില്‍പ്പെട്ട സ്‌ട്രോബറിയിനമാണ് നക്കാവോ കൃഷിചെയ്തിരുന്നത്. നേരത്തേ 1983-ല്‍ ഇംഗ്ലൂണ്ടിലെ ജി.ആന്‍ഡേഴ്‌സണ്‍ എന്നയാള്‍ ഉത്പാദിപ്പിച്ച 231 ഗ്രാം തൂക്കമുള്ള സ്‌ട്രോബറിക്കായിരുന്നു ഈ റെക്കോർഡ്. ഒന്നിലധികം വിത്തുകള്‍ ഒന്നിച്ചുചേര്‍ന്ന് വളര്‍ന്നതാകാം സ്‌ട്രോബറിപ്പഴത്തിന്റെ ഈ അസാധാരണ വലിപ്പത്തിനു കാരണമെന്നാണ് വിദഗ്ദർ പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News