Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൂവാറ്റുപുഴ: കോതമംഗലത്ത് രണ്ടര വയസ്സുകാരന് പിന്നാലെ മൂവാറ്റുപുഴയിലും തെരുവുനായയുടെ ആക്രമണം.അങ്കണവാടിയിലേക്ക് ഓടിക്കയറിയ തെരുവുനായ കുഞ്ഞുങ്ങളടക്കം അഞ്ച് പേരെയാണ് ആക്രമിച്ചത്. സംഭവത്തില്‍ മറ്റ് മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാലാമ്പൂരിലെ അങ്കണവാടിയിലും പരിസരത്തുമാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. നാല് വയസ്സുകാരി ആദികൃഷ്ണ, മൂന്ന് വയസ്സുകാരി മീനാക്ഷി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ശുചിമുറിയിലേക്ക് പോകുന്നതിനായി പുറത്തിറങ്ങിയ ആദികൃഷ്ണയുടെ ദേഹത്തേയ്ക്ക് നായ ചാടിവീഴുകയായിരുന്നു.അങ്കണവാടിയുടെ ഉള്ളിലായിരുന്ന മീനാക്ഷിയുടെ കൈയിലും നായ പിടിത്തമിട്ടു. ബഹളം കേട്ട് സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ഓടിയെത്തി. പിന്നെ ഇവരുടെ നേര്‍ക്കായി നായയുടെ ആക്രമണം. അങ്കണവാടി അദ്ധ്യാപിക ഷേര്‍ളിയ്ക്കും പരിക്കേറ്റിട്ടുണ്ട്
Leave a Reply