Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മഹേഷിന്റെ പ്രതികാരം കണ്ട ഏതൊരാളും എന്നും ഓർമിച്ചിരിക്കുന്ന കഥാപാത്രങ്ങളാണ് ചിത്രത്തിലെ ക്രിസ്പിനും സോണിയയും. സൗബിനും ലിജിമോളും തകർപ്പൻ പ്രകടനവുമായി പ്രേക്ഷകരെ മൊത്തം കയ്യിലെടുത്ത ചിത്രത്തിൽ പക്ഷെ ഇരുവരും ഒരുമിച്ചുള്ള പ്രണയരംഗങ്ങൾ ഒന്നും തന്നെയില്ലായിരുന്നു. ഇപ്പോഴിതാ വീണ്ടും രണ്ടുപേരും ഒന്നിച്ചിരിക്കുകയാണ്.
മമ്മുട്ടി ചിത്രമായ സ്ട്രീറ്റ് ലൈറ്റ്സ് എന്ന ചിത്രത്തില്‍ ശരിക്കും സോണിയയുമായി ക്രിസ്പിന് പ്രണയത്തിലായത്. ചിത്രത്തിലെ ഇരുവരും ഒന്നിച്ചുള്ള പാട്ട് ഇതിനോടകം യൂട്യൂബിൽ ഹിറ്റ് ആയിരിക്കുകയാണ്. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഈ പാട്ട് ഇപ്പോഴുള്ളത്.
ശാംദത്ത് സൈന്‍ ഒരേസമയം മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന പുതിയ മമ്മുട്ടി ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്സ്. ‘കാലമെല്ലാം’ എന്ന ഹരിചരണ്‍ ആലപിച്ച മനോഹരമായ ഗാനത്തിെന്റ സംഗീത സംവിധായകന്‍ പുതുമുഖമായ ആദര്‍ശ് അബ്രഹാം ആണ്. കണ്ടുനോക്കൂ..
Leave a Reply