Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാലക്കാട്: സെൽഫിയെടുക്കാനായി ചരക്ക് തീവണ്ടിക്ക് മുകളിൽ കയറിയ വിദ്യാർഥിക്ക് ഷോക്കേറ്റു. ചാലിശ്ശേരി കിഴക്കേ ചാത്തനൂര്‍ കൈപ്രംവളപ്പില്‍ മൊയ്തീൻറെ മകന്‍ ഷിഹാബുദ്ദീനാണ് (14) ഷോക്കേറ്റത്.ബുധനാഴ്ച ഉച്ചയോടെ ഷൊറണൂര്‍ റെയില്‍വേസ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. വിദ്യാർഥി തൻറെ സെൽഫിയെടുക്കാൻ റെയിൽവേ സ്റ്റേഷനില്‍ നിർത്തിയിട്ട തീവണ്ടിക്ക് മുകളിൽ കയറി നിന്നപ്പോൾ ട്രാക്കിന് മുകളിലുണ്ടായിരുന്ന 250 കിലോവാട്ട് ശക്തിയുള്ള വൈദ്യുതലൈനില്‍ നിന്നും ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. ഷോക്കേറ്റ് വിദ്യാർഥിയുടെ ശരീരമാസകലം പൊള്ളലേൽക്കുകയും വസ്ത്രമെല്ലാം കരിഞ്ഞു പോവുകയും ചെയ്തിട്ടുണ്ടായിരുന്നു. പൊള്ളലേറ്റ ഷിഹാബുദ്ദീനെ ഉടൻ തന്നെ വാണിയംകുളത്തെ സ്വകാര്യാശുപത്രിയിലേക്കും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റി. സംഭവം കണ്ട് നാട്ടുകാരാണ് ആദ്യം ഓടിയെത്തിയത്.പിന്നീട് അപകടവിവരമറിഞ്ഞ് ഷൊറണൂര്‍ പോലീസും അഗ്നിരക്ഷാസൈനികരും സ്ഥലത്തെത്തി വിദ്യാർഥിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചാത്തനൂര്‍ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയാണ് ഷിഹാബുദ്ദീൻ.
–
Credit : Mathrubhumi
Leave a Reply