Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോതമംഗലം : കൂട്ടുകാർക്കൊപ്പം പുഴ നീന്തിക്കടക്കാൻ ശ്രമിച്ച 19 കാരൻ മുങ്ങിമരിച്ചു. എറണാകുളം ജില്ലയിലെ കോതമംഗലത്ത് കുടമ്പുഴ കുറ്റിയാംചാല്‍ ആനക്കയം പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതംഗ സംഘത്തിലെ ഒരു വിദ്യാര്‍ഥിയാണ് മരിച്ചത്. ആലപ്പുഴ കായംകുളം ചാരുംമൂട് സ്വദേശിയും ഈറോഡ് വെങ്കിടേശ്വര പോളി ടെക്‌നിക് സ്‌കൂള്‍ വിദ്യാര്‍ഥിയുമായ ആദർശാണ് പുഴയിൽ മുങ്ങിമരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം.
ഈ റോഡില്‍ നിന്നും കുട്ടമ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് വന്ന ആദർശ് വൈകീട്ട് കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ പോയി.ഇതിൽ ആദർശും മറ്റ് രണ്ട് കൂട്ടുകാരും കൂടി പുഴ നീന്തിക്കടക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് അപകടം ഉണ്ടായത്. നീന്തിക്കടക്കുന്നതിനിടെ ആദർശും സുഹൃത്തുക്കളും ഒഴുക്കിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ സമീപവാസികൾ രക്ഷപ്പെടുത്തി. എന്നാൽ ആദർശിനെ രക്ഷിക്കാനായില്ല. പിന്നീട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലില്‍ വൈകീട്ട് അഞ്ചരയോടെ ആദർശിൻറെ മൃതദേഹം ലഭിക്കുകയായിരുന്നു.
Leave a Reply