Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 5:09 pm

Menu

Published on July 11, 2014 at 2:25 pm

തുടർച്ചയായി ഉപയോഗിച്ച ലെൻസ്സിൽ ബാക്ടീരിയ പെരുകി; ബാക്ടീരിയയുടെ കടിയേറ്റ പെണ്‍കുട്ടിയ്ക്ക് കാഴ്ച്ച നഷ്ടമായി…..!

student-goes-blind-after-keeping-her-contact-lenses-in-for-six-months-and-microscopic-bug-eats-her-eyeballs

ലെൻസിൻറെ ഉപയോഗം  മൂലം ആറ്  മാസങ്ങൾക്ക് ശേഷം  23 കാരിയ്ക്ക്  കണ്ണുകളുടെ കാഴ്ച്ച നഷ്ടമായി . തായ് വാനിലെ ലയാൻ കോസ്  എന്ന പെണ്‍കുട്ടിയ്ക്കാണ്  ഇത്തരമൊരു ദുരവസ്ഥ ഉണ്ടായിരിക്കുന്നത്.രണ്ട് കണ്ണുകളും  വൈറസ് ബാധിച്ച   കോസിന് കാഴ്ച പൂർണമായും  നഷ്ടപ്പെട്ടിരിക്കുകയാണ്.

lense.3

“എകന്തമോബ കേരറ്റിറ്റിസ്” എന്നാണ് കോസിനെ ബാധിച്ചിരിക്കുന്ന അസുഖത്ത്തിന്റെ പേര് . ആറ് മാസങ്ങൾക്ക് മുൻപാണ് കോസ് ലെൻസ്‌ ഉപയോഗിക്കുവാൻ തുടങ്ങിയത്.ഈ സമയങ്ങളിൽ ഒരിക്കൽ പോലും കോസ് തൻറെ ലെൻസുകൾ വൃത്തിയാക്കാറുണ്ടായിരുന്നില്ല.സ്വിമ്മിങ്ങ് പൂളിൽ പോകുന്നതുപോലും ഇത് ധരിച്ചായുരുന്നു. ഇതു കാരണം കണ്ണിനും ലെൻസിനും ഇടയിൽ ബാക്ടീരിയ കയറിയിരുന്നു. അത്തരം ബാക്ടീരിയയുടെ കടിയേറ്റ് ആകാം കണ്ണിന്റെ കാഴ്ച്ച നഷ്ടമായതെന്നാണ് കോസിനെ ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടർ പറയുന്നത്.
8 മണിക്കൂറിൽ കൂടുതൽ ഒരാൾ ലെൻസ്‌ ഉപയോഗിക്കുന്നത് കണ്ണിൻറെ ആരോഗ്യത്തിന് വിനയാകും .കൂടാതെ ഒരിക്കലും ശുചിയാക്കാതെ ലെൻസ്‌ ഉപയോഗിക്കരുതെന്നും അദ്ദേഹം പറയുന്നുണ്ട്. തുടർച്ചയായി കണ്ണട ഉപയോഗിക്കുമ്പോൾ കണ്ണിൽ ഒക്സിജൻറെ അഭാവം ഉണ്ടാകുന്നു. ഇത് കണ്ണിൻറെ നേർത്ത പടലങ്ങളെ  ബാക്റ്റീരിയകളുടെ പെരുകലിന് കാരണമാകുന്നു . ലെൻസ്‌ ഉപെക്ഷിച്ചിട്ട് ഒരുമസത്തോളമായെങ്കിലും  കോസിന്റെ രണ്ട് കണ്ണുകളും നശിച്ച അവസ്ഥയിലാണിപ്പോൾ. വൈകിയ ഈ അവസ്ഥയിൽ ഇനിയൊന്നും ചെയ്യനില്ലെന്നാണ് ഡോക്ടറും പറയുന്നത്.

lense.1
lense.2

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News