Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഹോസ്റ്റല്‍ മുറിക്കകത്ത് വിദ്യാര്‍ത്ഥിനിക്ക് പാമ്പു കടിയേറ്റു. രണ്ടാംവര്‍ഷ ഫുഡ് സയന്‍സ് വിദ്യാര്‍ത്ഥിനി സൗമ്യയ്ക്കാണ് ഹോസ്റ്റലില്‍ ഉറങ്ങുന്നതിനിടെ നെറ്റിയില്‍ പാമ്പുകടിയേറ്റത്.സൗമ്യയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയാണ് സംഭവം. രാവിലെ ഉണര്‍ന്നപ്പോള്‍ തലയിണക്കടിയില്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു. സൂര്യയുടെ പുരികത്തിന് മീതെ മുറിവും കണ്ടു. തുടര്‍ന്ന് കാമ്പസിലെ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്.പെണ്‍കുട്ടികളുടെ ഹോസ്റലിന്റെ സുരക്ഷ അടക്കമുള്ള വിഷയങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ സമരം നടത്തുന്നതിനിടെയാണ് ഈ സംഭവം.
Leave a Reply